വണ്ടൂർ: നടുവത്ത് തങ്ങൾപടിയിൽ പന്തലിങ്ങൽ റോഡിൽ പ്രവർത്തിച്ചിരുന്ന ശിഫ ആയുർവേദിക്സിൽ അനധികൃതമായി അരിഷ്ടവും ആസവങ്ങളും സൂക്ഷിച്ചതിെൻറ പേരിൽ ചെറുമുണ്ട മറ്റത്ത് മുഹമ്മദ് കോയയെ (67) നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 58.50 ലിറ്റർ അരിഷ് ടാസവങ്ങൾ പിടികൂടി.
ഇയാളിൽനിന്ന് ചികിത്സാരേഖകളില്ലാതെ വിൽപന നടത്തുന്ന അരിഷ്ടം തിരുവാലി, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ സമയത്ത് മദ്യത്തിന് പകരമായി ഉപയോഗിക്കുന്നതായി എക്സൈസ് ഇൻറലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ അരിഷ്ടാസവങ്ങൾ സൂക്ഷിച്ചത് കണ്ടെത്തുകയായിരുന്നു.
മുമ്പ് കാളികാവ് അഞ്ചച്ചവിടിയിലും ഇയാൾ അനധികൃത സ്ഥാപനം നടത്തിയതിന് പൊലീസും ആരോഗ്യവകുപ്പും ചേർന്ന് പൂട്ടിച്ചിരുന്നു. തുടർന്ന് തിരുവാലി ചെറുമുണ്ടയിലെ വീടിനോട് ചേർന്ന് വീണ്ടും സ്ഥാപനം ആരംഭിക്കുകയായിരുന്നു. പരിശോധനക്ക് ഇൻറലിജൻസ് വിഭാഗം പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, കെ. ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർ സി. സുഭാഷ്, പി. രാജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.