ഭാര്യ ജീവനൊടുക്കിയ കേസിൽ ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി

കൽപ്പറ്റ: ഭാര്യയും മകളും ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.

ഓംപ്രകാശിന്‍റെ ഭാര്യ ദർശന അഞ്ചു വയസ്സുള്ള മകളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ജൂലൈ 14നായിരുന്നു ഇത്. ഇതേ പുഴയിൽ തന്നെയാണ് ഇപ്പോൾ ഓംപ്രകാശും ജീവനൊടുക്കിയിരിക്കുന്നത്.

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ദർശന ജീവനൊടുക്കിയെന്നായിരുന്നു കേസ്. ഓംപ്രകാശും മാതാവും കേസിൽ റിമാൻഡിലാകുകയും ചെയ്തിരുന്നു. 83 ദിവസങ്ങൾക്കുശേഷമാണ് ഇരുവർക്കും ഹൈകോടതി ജാമ്യം അനുവദിച്ചത്.

Tags:    
News Summary - man died by jumping to river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.