കല്‍പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകിൽ പോയ യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ്. വിഷ്ണു (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാലവയലിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.
കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടെ രോഗിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടുപോകവെ പിറകിൽ സ്‌കൂട്ടറിൽ വിഷ്ണുവും പുറപ്പെടുകയായിരുന്നു. യാത്രക്കിടെ പാലവയലില്‍ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണാന്ത്യം സംഭവിച്ചത്.
പിന്നാലെ ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡില്‍ വീണ് കിടക്കുന്നത് കണ്ടത്. ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലന്‍സിലുള്ളവര്‍ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടമാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും വാഹനയാത്രക്കാരും ചേര്‍ന്ന് വിഷ്ണുവിനെ മേപ്പാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.