തെങ്ങിന്‍തോപ്പിന് തീപിടിച്ചു; വയോധികന്‍ പൊള്ളലേറ്റ് മരിച്ചു

പുല്ലൂര്‍ (തൃശൂർ): തെങ്ങിൻ തോപ്പിന് തീപിടിച്ച് വയോധികന്‍ മരിച്ചു. തൃശൂര്‍ പുല്ലൂരിലാണ് സംഭവം. ഊരകം സ്വദേശി സുബ്രന്‍ (75) ആണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻ തോപ്പിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷ സേനയും നാട്ടുകാരും എത്തി തീ അണക്കുന്നതിനിടെയാണ് പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്.

തീ നാല് ഭാഗത്തേക്കും പടർന്നതിനാൽ സുബ്രന് പുറത്തിറങ്ങാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - man dies of burn injuries in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.