സുഹൃത്തുക്കളോടൊപ്പം ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

അങ്കമാലി: സുഹൃത്തുക്കളോടൊപ്പം നെടുമ്പാശ്ശേരി കുറുന്തിലക്കോട് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട് കടലൂര്‍ സ്വദേശി വെങ്കിടേശനാണ് (21) മരിച്ചത്. വര്‍ഷങ്ങളായി അത്താണി കേന്ദ്രീകരിച്ച് സെപ്​റ്റിക്​ ടാങ്ക് ശുചീകരിക്കുന്ന തൊഴിലാളി സംഘത്തിലെ അംഗമാണ്. തൊഴിലാളികള്‍ പതിവായി ചിറയിലാണ് കുളിക്കാറുള്ളത്.

ചൊവ്വാഴ്ച ജോലി കഴിഞ്ഞ ശേഷം വൈകിട്ട് 3.30ഓടെയാണ് വെങ്കിടേഷ് രണ്ട് സുഹൃത്തുക്കളോടൊപ്പം ചിറയില്‍ കുളിക്കാനെത്തിയത്. മൂവരും മദ്യപിച്ചിരുന്നുവെന്നാണ് അറിയുന്നത്. സുഹൃത്തുക്കള്‍ കുളി കഴിഞ്ഞ് മടങ്ങുമ്പോള്‍ വെങ്കിടേഷ് ചിറയില്‍ നീന്തുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെ സുഹൃത്തുക്കള്‍ ചിറയിലത്തെി അന്വേഷിച്ചുവെങ്കിലും ക​ണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അങ്കമാലി അഗ്നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്​ധര്‍ മുക്കാല്‍ മണിക്കൂറോളം ചിറയില്‍ തിരച്ചില്‍ നടത്തിയ ശേഷമാണ്​ മൃതദേഹം കണ്ടെടുത്തത്. ചിറയില്‍ അടിഞ്ഞ് കൂടിയ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം. പെരിയാറുമായി സംഗമിക്കുന്ന ചെങ്ങല്‍ത്തോടിന്‍െറ കൈവഴിയാണ് കുറുന്തിലക്കോട് ചിറ. 20 അടിയോളം ആഴമുള്ള ചിറ ഏതാനും വര്‍ഷം മുമ്പാണ് ആഴവും വീതിയും കൂട്ടി നവീകരിച്ചത്. ഇവിടെ അടി ഒഴുക്കും ശക്തമാണ്. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.