നരഭോജി കടുവ കൂട്ടിലായി; ജീവനോടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

സുൽത്താൻ ബത്തേരി: കൂ​ട​ല്ലൂരി​ൽ യു​വാ​വി​നെ കൊ​ന്ന ന​ര​ഭോ​ജി കടുവ ഒടുവിൽ കൂട്ടിലായി. ഇതോടെ പത്ത് ദിവസത്തെ വനംവകുപ്പിന്‍റെ തിരച്ചിലിനും നാട്ടുകാരുടെ ഭീതിക്കുമാണ് അന്ത്യമാകുന്നത്. എന്നാൽ, കടുവയെ ജീവനോടെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ ഇപ്പോൾ പ്രതിഷേധത്തിലാണ്.

വയനാട്ടിൽ പുല്ലരിയാൻ പോയ പ്രജീഷ് എന്ന് യുവാവിനെ കടുവ ആക്രമിക്കുകയായിരുന്നു. പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ പാതി തിന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തിരച്ചിൽ ആരംഭിച്ച് ആറാം ദിവസമാണ് കടുവയെ തിരിച്ചറിഞ്ഞത്. വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണിത്. വ​നം​വ​കു​പ്പ് 36 ക്യാമറകളുമായി 80 പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യാണ് തി​ര​ച്ചി​ൽ ന​ട​ത്തിയത്. കടുവയെ പി​ടി​ക്കു​ന്ന​തി​നു വ​നം​വ​കു​പ്പ് ദൗ​ത്യ​സം​ഘം ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ ക​ല്ലൂ​ർകു​ന്നി​ല്‍ പ​ശു​വി​നെ കൊ​ന്നിരുന്നു. ദൗ​ത്യ​സം​ഘം വെ​ടി വെ​ക്കാ​ൻ പ​ഴു​ത് തേ​ടി ചി​ല ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Tags:    
News Summary - man eating tiger in Vakeri trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.