കാക്കനാട്: പാലച്ചുവട്-വെണ്ണല റോഡില്‍ ശ്രീധർമശാസ്താ ക്ഷേത്രത്തിന് എതിര്‍വശം റോഡരികില്‍ യുവാവിനെ മരിച്ച നിലയി ല്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് സംശയം. ശനിയാഴ്ച പുലർച്ച നാലോടെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. മൃതശരീ രത്തിന് തൊട്ടടുത്തായി യുവാവിെൻറ സ്‌കൂട്ടര്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന ്‍ റോഡില്‍ തെക്കേപാടത്ത് വര്‍ഗീസിെൻറ മകന്‍ ജിബിനാണ് (34) മരിച്ചത്.
ബര്‍മുഡയും ടി ഷര്‍ട്ടും ധരിച്ച യുവാവ ിെൻറ നെറ്റിയില്‍ ആഴത്തിലുള്ള മുറിവും പുറത്ത് പരിക്കുകളുമുണ്ട്. മുഖത്ത് രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു. ശനിയാഴ്ച പുലർച്ച മൂന്നിനും നാലിനും ഇടയിലാണ് സംഭവമെന്ന് സംശയിക്കുന്നു. സ്‌കൂട്ടറിന് കേടുപാടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ എല്ലാവരെയും സി.സി.ടി.വി കാമറ വഴി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 13ഓളം പേരെയാണ് പൊലീസ് തിരയുന്നത്.
പടമുകള്‍ കുണ്ടുവേലി ഭാഗത്തെ ഒരു വീട്ടില്‍ അര്‍ധരാത്രി ജിബിന്‍ വരുന്നത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ അടിപിടിയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ. അടിപിടിക്കുശേഷം പ്രതികൾ ജിബിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുംവഴി മരിച്ചെന്ന് മനസ്സിലായതോടെ റോഡില്‍ ഉപേക്ഷിച്ചതായാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാൻ വിവിധ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചതായി കമീഷണര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംഭവസ്ഥലത്ത് പി.ടി. തോമസ് എം.എല്‍.എ, തൃക്കാക്കര അസി. കമീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍, കളമശ്ശേരി സി.ഐ എ. പ്രസാദ് എന്നിവര്‍ എത്തിയിരുന്നു. വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. സംസ്‌കാരം ശാന്തിനഗര്‍ സെൻറ് സെബാസ്റ്റ്യന്‍ സെമിത്തേരിയില്‍ നടത്തി. ഭാര്യ: ഡയാന. ഏക മകന്‍: എറിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.