ആറ്റിങ്ങൽ: വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ് മുൻ ഭാര്യയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മണമ്പൂർ സ്വദേശി സുനിൽ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ വിളയിൽമൂലയിലെ മുൻ ഭാര്യവീട്ടിലാണ് സംഭവം.
നാലുമാസം മുമ്പ് സുനിൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു. മേയ് 21നാണ് സുനിൽ വിദേശത്തുനിന്ന് വന്നത്. 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ നിരീക്ഷണം കഴിഞ്ഞ് വീട്ടുനിരീക്ഷണത്തിലായിരുന്നു.
കൊടുമൺ കോളനിയിൽ മുൻ ഭാര്യ വിജയലക്ഷ്മി വാടകക്ക് താമസിക്കുന്ന വീട്ടിൽ മകൻ വിഘ്നേഷിനെ കാണാൻ സുനിൽ എത്തി. മകനെ കണ്ട് സംസാരിക്കുകയും വന്നത് ആരോടും പറേയണ്ടെന്ന് പറഞ്ഞശേഷം മാറുകയും ചെയ്തു.
മകൻ അകത്തുപോയപ്പോൾ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നെന്നാണ് നിഗമനം. തീ പടർന്നനിലയിലാണ് നാട്ടുകാർ കണ്ടത്. ആളുകൾ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. പെട്രോൾ കൊണ്ടുവന്ന കന്നാസും ഇവിടെനിന്ന് കണ്ടെടുത്തു.
വിദേശത്തുനിന്നെത്തിയതിനാൽ കോവിഡ് 19 മാനദണ്ഡങ്ങൾ സ്വീകരിച്ചാണ് തുടർനടപടി സ്വീകരിക്കുന്നത്. നഗരസഭ ആരോഗ്യവിഭാഗം ശുചീകരണ ജീവനക്കാരാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്.
നഗരസഭ ചെയർമാൻ എം. പ്രദീപ്, സർക്കിൾ ഇൻസ്പെക്ടർ വി.വി. ഡിപിൻ, താലൂക്കാശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘം നേതൃത്വം നൽകി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.