മംഗലപുരം: മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകവേ എസ്കോർട്ട് പോയ പൊലീസ് വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ചന്തവിള ഷിബിന മൻസിലിൽ മുഹമ്മദ് ബഷീർ(62) നാണ് പരിക്കേറ്റത്. മംഗലപുരത്ത് രാത്രി 12.30 മണിയോടെയാണ് അപകടം.
ജോർജിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ മുന്നിലും പിന്നിലുമായി പൊലീസ് എസ്കോർട്ട് വാഹനങ്ങൾ ഉണ്ടായിരുന്നു. അതിൽ പി.സി. ജോർജിനു പിന്നാലെ വന്ന വാഹനമാണ് വഴിയാത്രക്കാരനെ ഇടിച്ചിട്ടത്. വാഹനം അമിത വേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് പരിക്കേറ്റ വഴിയാത്രക്കാരനെ പൊലീസ് വാഹനത്തിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.