കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് സ്വദേശി നരേന്ദ്രബാബുവിന്‍റെ പരാതിയിൽ ചൊക്ലി സ്വദേശി കെ. ശശി, കൊല്ലം സ്വദേശി ശരത് എന്നിവർക്കെതിരെയാണ് പിണറായി പൊലീസ് കേസെടുത്തത്. നരേന്ദ്രബാബുവിന്‍റെ മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
2023 ജൂലൈയിലും നവംബറിലുമായി 25 ലക്ഷം വാങ്ങി. ഒരു വർഷമായിട്ടും മകന് ജോലി നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നാണ് പരാതി. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.