പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ വന്ന യുവാവ് സഡൻ ബ്രേക്കിട്ടു, വീണ് പരിക്ക്

മലപ്പുറം: സിനിമാ ഷൂട്ടിങ്ങിന്‍റെ ഭാഗമായി പൊലീസ് വേഷത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ കണ്ട് വാഹനപരിശോധനയെന്ന് കരുതി സ്കൂട്ടർ സഡൻ ബ്രേക്കിട്ട യുവാവിന് വീണ് പരിക്ക്. മലപ്പുറം എടപ്പാളിലാണ് സംഭവം. യുവാവിന് ചെറിയ പരിക്ക് മാത്രമാണുള്ളത്.

സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നുകൊണ്ടിരുന്നത്. നടൻ ഷൈൻ ടോം ചാക്കോ ഇതിൽ പൊലീസ് വേഷത്തിലാണ്. ഷൂട്ടിനിടെയാണ് യുവാവ് സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയത്. റോഡരികിൽ നിൽക്കുകയായിരുന്ന നടനെ കണ്ടതും പൊലീസ് പരിശോധനയാണെന്ന് കരുതി ഇയാൾ സഡൻ ബ്രേക്കിട്ടു. ഇതോടെ തെന്നി നിലത്ത് വീണു.

നടനും ഒപ്പമുള്ളവരും ചേർന്നാണ് യുവാവിനെ റോഡിൽ നിന്ന് എഴുന്നേൽപ്പിച്ചത്. ഷൈൻ ടോം ചാക്കോ തന്നെയാണ് ഇയാളെ വാഹനത്തിൽ കയറ്റി അടുത്തുള്ള ആശുപത്രിയിലെത്തിച്ചതും. പിന്നീട് നടനൊപ്പം സെൽഫിയും എടുത്താണ് യുവാവ് മടങ്ങിയത്. 

Tags:    
News Summary - man was injured after falling from a scooter after seeing Shine Tom Chacko in police uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.