നെയ്യാറ്റിൻകര: വീട്ടിലെ വൈദ്യൂതി വിഛേദിച്ചതിനെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചയാൾ ആശുപത്രിയിൽ മരിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുരേന്ദ്രനെതിരെ സ്വതന്ത്രനായി മത്സരിച്ച തോട്ടവാരം സനലാണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡൻറിന്‍റെ ഇടപെടലിനെ തുടർന്നാണ വൈദ്യൂതി വിഛേദിച്ചതെന്നും തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സനൽ ആശുപത്രിയിൽ വെച്ച് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തുകയും, സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായും സനൽ പറഞ്ഞു. തനിക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നു. വീട്ടിലെ വൈദ്യുതി ബില്ലിന് രണ്ടുദിവസം സാവകാശം ചോദിച്ചിട്ട് നൽകാതെ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ പറഞ്ഞതിൻ പ്രകാരം കട്ടുചെയ്യുകയായിരുന്നുവെന്ന് സനൽ പറഞ്ഞു. ഇതിന്‍റെ മനോവിഷമത്തിലാണ് താൻ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സനൽ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.