Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിലെ വൈദ്യൂതി...

വീട്ടിലെ വൈദ്യൂതി വിഛേദിച്ചതിനെ തുടർന്ന്​ ആത്മഹത്യക്ക്​ ശ്രമിച്ചയാൾ മരിച്ചു

text_fields
bookmark_border
വീട്ടിലെ വൈദ്യൂതി വിഛേദിച്ചതിനെ തുടർന്ന്​ ആത്മഹത്യക്ക്​ ശ്രമിച്ചയാൾ മരിച്ചു
cancel
camera_alt

സനൽ

നെയ്യാറ്റിൻകര: വീട്ടിലെ വൈദ്യൂതി വിഛേദിച്ചതിനെതുടർന്ന്​ ആത്മഹത്യക്ക്​ ശ്രമിച്ചയാൾ ആശുപത്രിയിൽ മരിച്ചു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുരേന്ദ്രനെതിരെ സ്വതന്ത്രനായി മത്സരിച്ച തോട്ടവാരം സനലാണ് മരിച്ചത്. പഞ്ചായത്ത്​ പ്രസിഡൻറിന്‍റെ ഇടപെടലിനെ തുടർന്നാണ വൈദ്യൂതി വിഛേദിച്ചതെന്നും തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും സനൽ ആശുപത്രിയിൽ വെച്ച്​ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തുകയും, സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായും സനൽ പറഞ്ഞു. തനിക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നു. ​ വീട്ടിലെ വൈദ്യുതി ബില്ലിന്​ രണ്ടുദിവസം സാവകാശം ചോദിച്ചിട്ട് നൽകാതെ പഞ്ചായത്ത് പ്രസിഡന്‍റ്​ സുരേന്ദ്രൻ പറഞ്ഞതിൻ പ്രകാരം കട്ടുചെയ്യുകയായിരുന്നുവെന്ന്​ സനൽ പറഞ്ഞു. ഇതിന്‍റെ മനോവിഷമത്തിലാണ് താൻ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സനൽ പറയുന്നത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - man who attempts to suicide, died
Next Story