മൂവാറ്റുപുഴ: അർധരാത്രി നൈറ്റി ധരിച്ച് കവർച്ച നടത്താനിറങ്ങിയ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. അടിമാലി ചാറ്റുപാറ അയ്യപ്പൻതട്ടേൽ മനീഷിനെയാണ് (38) ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവരാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയത്.
രണ്ടാർകരയിൽ വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. രണ്ടാർകര ദർശന നഗർ കുരുപ്പത്തടത്തിൽ നസീമ മൂസയുടെ വീട്ടിലാണ് കവർച്ചാശ്രമം. ഉറക്കമുണർന്ന ഇവർ ബഹളം വെച്ചതോടെ മോഷ്ടാവ് ഇറങ്ങിയോടി. ബഹളം കേട്ടെത്തിയ നാട്ടുകാർ പിന്നാലെയോടി സരിത അംഗൻവാടിക്ക് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇതോടൊപ്പം കുറ്റ്യാനിക്കൽ അലി, കല്ലറക്കകുടി ബിബിൻ എന്നിവരുടെ വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു. അലിയുടെ വീടിന്‍റെ പിൻഭാഗത്തെ വാതിലിന്‍റെ കുറ്റി തകർത്തെങ്കിലും അകത്ത് കയറാനായില്ല. നൈറ്റി ധരിച്ചാണ് ഇയാൾ മോഷണത്തിനെത്തിയത്. നാട്ടുകാർ പിടികൂടിയ പ്രതിയെ മൂവാറ്റുപുഴ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.