ബത്തേരി: ബിവറേജിന് സമീപം ഗുരുതര പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി മന്ദംകൊല്ലിയില്‍ ശനിായഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടയില്‍ മരണപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശി ആണെന്നാണ് സംശയം. മൃതദേഹം ബത്തേരി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.