തിരുവനന്തപുരം: കുറഞ്ഞശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചതോടെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ശുഭപര്യവസായിയായെങ്കിലും പുതുക്കിയ ശമ്പളം കൈയിൽ കിട്ടാൻ ഇനിയും കടമ്പകൾ കടക്കണം. ഒരുപക്ഷേ, തീരുമാനം കോടതി കയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മിനിമം വേജസ് അഡ്വൈസറി സമിതി വിജ്ഞാപനം വന്ന ശേഷം മാത്രമേ ശമ്പളം പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. മിനിമം വേജസ് കമ്മിക്ക് മുമ്പാകെയാവും ഇൗ വിഷയം വീണ്ടുംവരുേമ്പാൾ മാനേജുമെൻറുകൾ തങ്ങളുടെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണറിയുന്നത്.
മുഖ്യമന്ത്രി നടത്തിയത് ഏകപക്ഷീയമായ പ്രഖ്യാപനമാണെന്നും സ്വകാര്യ േമഖലകളിലെ ശമ്പളം ഉയർത്താൻ സർക്കാറിന് അധികാരമില്ലെന്നുമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. അബൂബക്കറുടെ നിലപാട്. തങ്ങളുടെ അഭിപ്രായം ചെവിക്കൊള്ളാതെ മാധ്യമങ്ങളെ വിളിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു. ലേബർ കമീഷണറുടെ നേതൃത്വത്തിൽ ചേരുന്ന മിനിമം വേജസ് അഡ്വൈസറി സമിതിക്ക് മുമ്പാകെ തങ്ങൾ ഇൗ വിഷയം അവതരിപ്പിക്കും. 50 ശതമാനം വർധനയാണ് തുടക്കത്തിൽ നഴ്സുമാർ ആവശ്യെപ്പട്ടത്. എന്നാലിപ്പോൾ 115 ശതമാനം നൽകണമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അത് തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
അതത് കാലത്തെ ജീവിത സൂചിക അനുസരിച്ചാണ് മിനിമം വേതനം ഉയർത്തുന്നത്. സുപ്രീംകോടതി പറഞ്ഞത് ഡൽഹിയിലെ ജീവിത സൂചിക അനുസരിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച രാവിലെ നടന്ന മിനിമം വേജസ് കമ്മിറ്റിയുടെയും വ്യവസായ ബന്ധസമിതിയുടെയും (െഎ.ആർ.സി) യോഗതീരുമാനമായിരുന്നു അംഗീകരിക്കേണ്ടിയിരുന്നത്. അതിൽ ആദ്യം നിശ്ചയിച്ച 17,200 എന്ന കുറഞ്ഞ ശമ്പളംതന്നെയായിരുന്നു തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.20,000 രൂപ കുറഞ്ഞശമ്പളമെന്നത് സര്‍ക്കാറിെൻറ നിർദേശമായി ഈ സമിതി പരിഗണിക്കും. മാനേജ്മെൻറുകളുടെ കൂടി ഭാഗം കേട്ടശേഷമാകും സമിതി വിജ്ഞാപനം ഇറക്കുക.
മിനിമം േവജസ് കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അഞ്ചുവർഷമാണ് കാലാവധി. 2014നു ശേഷം നഴ്സുമാരുടെ വേതനം പുതുക്കിയിട്ടില്ല. എന്നാൽ, 2013ൽ യു.ഡി.എഫ് ഭരണകാലത്ത് നഴ്സുമാർ സമരവുമായി രംഗത്തുവന്നപ്പോൾ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബിജോൺ അടിസ്ഥാന ശമ്പളം പുതുക്കി.
എന്നാൽ, മിനിമം വേജസ് കമ്മിറ്റി ശിപാർക്ക് 2014വരെ കാലാവധി ഉണ്ടായിരുന്നതിനാൽ ആ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. അതോടെ നഴ്സുമാരുടെ മിനിമം വേജസ് പുതുക്കൽ ഉണ്ടായില്ല. പിന്നീട് സുപ്രീംകോടതി നിർദേശം വന്നതോടെയാണ് വീണ്ടും വിഷയം ചർച്ചയായത്.
അതേസമയം, സർക്കാർ പ്രഖ്യാപനം വന്നതുമുതലുള്ള വേതനം മാനേജ്മെൻറുകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മിനിമം വേജസ് അഡ്വൈസറി സമിതി മാനേജ്മെൻറുകളുടെ അഭിപ്രായം ആരായും. പക്ഷേ, സർക്കാർ പ്രഖ്യാപനം അവർക്ക് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.