അട്ടപ്പാടി: ഷോളയൂരിലെ ജനവാസമേഖലയിൽ വീണ്ടും മാങ്ങാക്കൊമ്പൻ ഇറങ്ങി. രാവിലെ മുതലാണ് മാങ്ങാക്കൊമ്പനും സംഘവും ഷോളയൂരിലെ ചാവടിയൂരിന് സമീപമാണ് നിലയുറപ്പിച്ചത്.
വീടുകൾക്ക് സമീപത്ത് കൂടി നടന്നു നീങ്ങിയ കാട്ടാന കൂട്ടത്തെ പടക്കം പൊടിച്ചും ബഹളംവെച്ചും കാട്ടിലേക്ക് തിരികെ അയക്കാൻ പ്രദേശവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ജനങ്ങളുടെ സഹായത്തോടെ മാങ്ങാക്കൊമ്പനെ തിരികെ അയച്ചു.
എന്നാൽ, മാങ്ങാക്കൊമ്പനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് കാട്ടാനകൾ കാടിനോട് ചേർന്നുള്ള സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇവയെ തിരികെ അയക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കഴിഞ്ഞ കുറേ മാസങ്ങളായി ഷോളയൂർ മേഖലയിൽ മാങ്ങാക്കൊമ്പന്‍റെ സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.