കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനെതിരെ രൂക്ഷ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പൻ ഇടത് മുന്നണിയെയും എൻ.സി.പിയെയും വഞ്ചിച്ചെന്ന് പിണറായി പറഞ്ഞു. അവസരവാദികൾക്ക് എല്ലാകാലവും ജനം ശിക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടിയിലാണ് കാപ്പനെതിരെ പിണറായി ആഞ്ഞടിച്ചത്.
കാപ്പന്‍റെ മികവല്ല പാലായിലെ ജയത്തിന് കാരണം. ഇടത് മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിലാണ് ജയിക്കാനായത്. വഞ്ചനക്ക് ശരിയായ മറുപടി നൽകണമെന്നും അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
അഖിലേന്ത്യ നേതാവായ പി.സി ചാക്കോ കോൺഗ്രസിനോട് സലാം പറഞ്ഞ് പിരിഞ്ഞു. വിശ്വസിക്കാൻ കൊള്ളാത്തവരെന്ന് പറഞ്ഞ് പലരും കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുമ്പോഴാണ് ഒരാൾ മികവ് കാണിക്കാൻ കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതെന്നും കാപ്പനെ പരിഹസിച്ച് പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.