മണിച്ചന്‍റെ 30.45 ലക്ഷം പിഴ ഒഴിവാക്കാൻ ഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ഏഴാം പ്രതിയായ മണിച്ചന്‍റെ ജയില്‍മോചനത്തിന് 30.45 ലക്ഷം രൂപ പിഴയടക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷ സുപ്രീംകോടതിയെ സമീപിച്ചു.

മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശിപാർശ നൽകിയ സംസ്ഥാനസർക്കാർ പിഴ ഒടുക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയിലെത്തിയത്. മണിച്ചന്‍റെ മോചനകാര്യം നാല് ആഴ്ചക്കുള്ളില്‍ തീരുമാനിക്കാൻ മേയ് 20നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേ തുടർന്ന് സംസ്ഥാന മന്ത്രിസഭ മോചനത്തിന് ശിപാര്‍ശ നൽകി. ഗവര്‍ണര്‍ ഒപ്പ് വെക്കുകയും ചെയ്തു.

മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ചുവെങ്കിലും പിഴ ഒഴിവാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

Tags:    
News Summary - Manichan's wife in Supreme Court to avoid 30.45 lakh fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.