കശാപ്പ്​ നിയന്ത്രണം: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് മണിക്​ സർക്കാർ

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ കേരള സർക്കാറി​​​െൻറ നിലപാടിന്​ പിന്തുണയറിച്ച്​ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ. വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളോട് ത്രിപുരയും യോജിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരി​​​െൻറ നീക്കത്തെ എതിർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യം പരിഗണിക്കണമെന്ന് മണിക്​ സർക്കാർ, പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. 
സമാന ചിന്താഗതിയും ആശങ്കകളുമുള്ള ഒരുപാട് സംസ്ഥാനങ്ങളുണ്ട്. കേന്ദ്രത്തി​​​െൻറ ജനാധിപത്യ വിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ നീക്കങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനും പൊതു അഭിപ്രായം രൂപീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് നന്നായിരിക്കുമെന്നും മണിക് സർക്കാർ പറഞ്ഞു.

കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് മണിക് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്​.

Tags:    
News Summary - Manik Sarkar against central government's slaughter ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.