മണിപ്പൂർ സംഘർഷം : ഒൻപത് വിദ്യാർഥികളെ നാട്ടിലെത്തിച്ചു

തിരുവനന്തപുരം : സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും വിമാനമാർഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസുമാർഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുൾപ്പെടെയുളളവ നോർക്ക റൂട്ട്സ് വഹിച്ചു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് രാത്രിയോടെ 18 പേർ ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

മണിപ്പൂരിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിൽ അറിയിക്കാം. ടോൾ ഫ്രീ നമ്പർ -1800 425 3939.

Tags:    
News Summary - Manipur conflict: Nine students brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.