കാസർകോട്: തെരഞ്ഞെടുപ്പാനന്തരം ലഭിച്ച കണക്കുകൾ മഞ്ചേശ്വരം മണ്ഡലത്തിൽ മുന്നണികളെ മുൾമുനയിലാക്കുന്നു. വോട്ടുകണക്കിനു പിന്നിൽ ഡീലോ, വോട്ടുമറിയോ നടന്നുവെന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് തുടർവിവാദങ്ങൾ. മൂന്നു മുന്നണികൾക്കും തങ്ങളുടെ പെട്ടിയിൽ വീഴാൻ സാധ്യതയുള്ള വോട്ടിെൻറ കണക്ക് ലഭിച്ചപ്പോഴാണ് വിവാദങ്ങളും തുറന്നത്.
2,21,682 വോട്ടർമാരാണ് മഞ്ചേശ്വരത്തുള്ളത്. ഇതിൽ 76.88 ശതമാനം പേർ വോട്ടുചെയ്തു. അതായത് 1,70,431. തെരഞ്ഞെടുപ്പിനു േശഷം എൽ.ഡി.എഫ് എടുത്ത കണക്കു പ്രകാരം യു.ഡി.എഫിന് 63,000 വോട്ടും ബി.ജെ.പിക്ക് 61,460 വോട്ടും എൽ.ഡി.എഫിന് 42,860 വോട്ടുമാണ് ലഭിക്കുക. ബൂത്തുതലത്തിൽനിന്നും എൽ.ഡി.എഫ് എടുക്കുന്ന കണക്കുകൾ പൊതുവേ ഫലത്തിെൻറ അടുത്ത് എത്താറുണ്ട്. യു.ഡി.എഫിെൻറ കണക്കുകൾ സൂക്ഷ്മതലത്തിൽ നിന്നുള്ളതല്ല. 65,000 വോട്ട് അവർ ബി.ജെ.പിക്ക് നൽകുന്നുണ്ട്. യു.ഡി.എഫിെൻറ സ്വന്തം വോട്ട് 70,000 ആണ്. ഇതിലുണ്ടാകുന്ന മാറ്റമാണ് ആരു ജയിക്കണമെന്ന് തീരുമാനിക്കുക. യു.ഡി.എഫിെൻറ വോട്ടു േചാർത്താൻ എൽ.ഡി.എഫ് നന്നായി കളിച്ചുവെന്നാണ് മഞ്ചേശ്വരം നൽകുന്ന സൂചന. 5000ത്തിൽ കൂടുതൽ യു.ഡി.എഫ് വോട്ടുകൾ ചോർന്നാൽ മഞ്ചേശ്വത്ത് ബി.ജെ.പി ജയിച്ചേക്കാം.
40,000 വോട്ടിനു മുകളിൽ പ്രതീക്ഷിക്കാത്ത എൽ.ഡി.എഫിെൻറ കണക്കിൽ 3000 വോേട്ടാളം അധികമെത്തി. സ്ഥാനാർഥി വി.വി. രമേശൻ ഏറെയും സമയം ചെലവഴിച്ചത് ലീഗ് കേന്ദ്രങ്ങളിലാണെന്ന് ലീഗ് നേതാക്കൾ പറയുന്നു. മറുഭാഗത്ത് കർണാടക മന്ത്രിമാർ, കോട്ട ശ്രീനിവാസ പൂജാരി ഉൾപ്പടെയുള്ളവരെത്തി പൂജാരി, കൊങ്ങിണി എന്നീ വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പിക്കായി മറിച്ചു.
ഇത് എൽ.ഡി.എഫ് കേന്ദ്രങ്ങളെയും ബാധിച്ചു. മഞ്ചേശ്വരത്തെ 8000 ക്രിസ്ത്യൻ വോട്ടുകളിൽ ഭൂരിഭാഗവും ഇത്തവണ എൽ.ഡി.എഫിനു ലഭിച്ചതായി അവരുടെ കണക്കു പറയുന്നു.
കാഞ്ഞങ്ങാട് ഒൗഫ് അബ്ദുറഹിമാൻ വധവുമായി ബന്ധപ്പെട്ട് പ്രകോപിതരായ എ.പി വിഭാഗത്തിെൻറ വോർക്കാടി, മീഞ്ച, പൈവളിഗെ എന്നീ സ്വാധീന േമഖലകളിലെ വോട്ടുകളും യു.ഡി.എഫിനു നഷ്ടമാകും.
'എൽ.ഡി.എഫ് സ്ഥാനാർഥി ഏറെയും യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് പ്രചാരണം നടത്തിയത്. അതിനുപുറമെ അവരുടെ വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞിട്ടുണ്ട്. എങ്കിലും യു.ഡി.എഫ് ജയിക്കും' സിറ്റിങ് എം.എൽ.എ എം.സി. ഖമറുദ്ദീെൻറ പ്രതികരണം ആശങ്കയാണ് പങ്കുവെക്കുന്നത്. ഭൂരിപക്ഷ സമുദായ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥി പോയില്ല എന്ന ആരോപണവും യു.ഡി.എഫ് ഉന്നയിക്കുന്നു.
ലീഗ് കേന്ദ്രങ്ങളിൽ നിന്നും പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമം എൽ.ഡി.എഫ് നടത്തുകയും ബി.ജെ.പി കേന്ദ്രങ്ങളെ വെറുതെ വിടുകയും ചെയ്തുവെന്നാണ് പറയുന്നത്. കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ കനത്ത പോളിങ്ങിലൂെട യു.ഡി.എഫ് ഇതിനെ മറികടന്നുവെന്ന് ഖമറുദ്ദീൻ പറയുന്നു. എൽ.ഡി.എഫ് വോട്ട് 40,000 കവിയുമെന്ന കണക്കുകൾ യു.ഡി.എഫിനെ ഭയപ്പെടുത്തുന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതുമാണ്. ഇൗ നില വന്നാൽ ഡീലോ വോട്ടുമറിക്കലോ എന്നതാണ് മഞ്ചേശ്വരത്ത് ഉയരുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.