മഞ്ചേശ്വരം: പൈവളിഗെ ചേവാറിൽ ഓമ്നി കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ കടയിൽ കയറി വെട്ടി കൊന്നു. ചേവാർ മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണൻ (55 ) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.
ഓമ്നി വാനിലെത്തിയ ഒരു യുവാവ് രാമകൃഷ്ണെൻറ കടയിൽ വന്നു സിഗരറ്റ് ചോദിക്കുകയും സിഗരറ്റ് നൽകുകയും ചെയ്തു.അൽപ്പം മാറിനിന്ന ശേഷം ഓംനിയിൽ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേർ കൂടി ഇറങ്ങി വന്ന ശേഷം കടയിൽ കയറി ഇദ്ദേഹത്തെ വെട്ടുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ സംഘം ഓമ്നി വാനിൽ രക്ഷപ്പെടുകയായിരുന്നു. ശരീരത്തിൽ നിരവധി വെട്ടേറ്റ രാമകൃഷ്ണനെ മംഗലൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.