ഗെയിൽ പൈപ്പ്​ ലൈൻ: മതിയായ​ നഷ്​ടപരിഹാരം നൽകണം -മൻമോഹൻസിങ്​

കൊച്ചി: ഗെയിൽ പൈപ്പ്​ ലൈൻ സ്​ഥാപിക്കു​േമ്പാൾ  മതിയായ​ നഷ്​ടപരിഹാരം നൽകാൻ സർക്കാർ തയാറാകണ​െമന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്​. പദ്ധതിയുടെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാൻ. 4200 കോടി ചെലവുവരുന്ന എൽ.എൻ.ജി ടെർമിനൽ സംസ്​ഥാനത്തി​​െൻറ സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണെന്നും മൻമോഹൻസിങ്​ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിര​ുന്നു അദ്ദേഹം. 
Tags:    
News Summary - Manmohan Singh On Gail Pipeline Project-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.