ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭെൻറ 144ാം ജയന്തി ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും.
ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ നടക്കേണ്ട ജയന്തിസമ്മേളനവും ആഘോഷങ്ങളും കോവിഡ് പശ്ചാത്തലത്തില്‍ എന്‍.എസ്.എസ് നേതൃത്വം വേണ്ടെന്നുെവച്ചിരുന്നു.
സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂനിയനുകളിലും കരയോഗങ്ങളിലും എന്‍.എസ്.എസ് സ്ഥാപനങ്ങളിലും ശനിയാഴ്ച രാവിലെ 11ന് സമുദായാചാര്യെൻറ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ജയന്തിദിനം ആചരിക്കാനാണ് തീരുമാനം. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തില്‍ പതിവുപോലെ രാവിലെ 7.30ന് പുഷ്പാര്‍ച്ചന ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.