തൃശൂർ: കേരളത്തിെൻറ വീണ്ടെടുപ്പും നവോത്ഥാനവും പ്രമേയമാക്കിയ കേരള സാഹിത്യ അക്കാദമിയുടെ ഡയറിയായ ‘കേരളം-ഓർമസൂചിക’കയിൽ ഇടത് പക്ഷം തെന്ന നവോത്ഥാന നായകപട്ടം ചാർത്തിക്കൊടുത്ത എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടു. പ്രളയവും ശബരിമല വിവാദവും അടിസ്ഥാനമാക്കിയ സന്ദേശങ്ങളും ചിത്രസഹിതം നവോത്ഥാന നായകരെ പരിചയപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ ഡയറിയുടെ ‘ഹൈലൈറ്റ്’. ഇതിലാണ് മന്നത്ത് പത്മനാഭൻ ഇല്ലാത്തത്.
ശ്രീനാരായണ ഗുരുവിൽ തുടങ്ങി ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, വി.ടി, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, അക്കമ്മ ചെറിയാൻ, പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, പി.കെ. റോസി തുടങ്ങി 32 പേെര നവോത്ഥാന നായകരായി പരിചയപ്പെടുത്തിയതിലാണ് കേരള നവോത്ഥാനത്തിൽ പങ്കുവഹിച്ചതായി സി.പി.എം തന്നെ വിശേഷിപ്പിക്കുന്ന എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിട്ടുപോയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.എസ്.എസ് സംഘ്പരിവാർ നിലപാടിനെ പിന്തുണച്ചത് മന്നത്തിെൻറ നവോത്ഥാന പാരമ്പര്യം മറന്നുകൊണ്ടുള്ള നടപടിയാണ് എന്നാണ് സി.പി.എം വിമർശിച്ചത്.
അക്കാദമിയുടെ പ്രസാധകകുറിപ്പ് മാത്രം ഡയറിയിൽ ഉൾപ്പെടുത്തുന്ന പതിവിന് വിരുദ്ധമായി ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയെൻറ സന്ദേശവും ശ്രീനാരായണ ഗുരു, കാറൽമാർക്സ്, സിയാറ്റിൽ മൂപ്പൻ എന്നിവരുടെ ഉദ്ധരണികൾ ഡയറിയിലുണ്ട്. ‘പുരോഗമന കേരളത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കാൻ സംഘടിതമായ ശ്രമങ്ങൾ നടന്നുവരുന്നത് കാണാതിരുന്നുകൂടാ. സഹിഷ്ണുതയുടെ സംസ്കാരം നിലനിറുത്തിക്കൊണ്ടു മാത്രമേ നമുക്ക് പുതിയ പ്രതിസന്ധികളെ അതിജീവിക്കാനാവൂ’- മുഖ്യമന്ത്രി സന്ദേശത്തിൽ പറയുന്നു. ഗുരുവിെൻറ ‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’എന്ന മഹത് വാക്യമാണ് വർത്തമാനകാല സാഹചര്യത്തിെൻറ പശ്ചാത്തലത്തിൽ ഡയറിയുടെ ഉള്ളടക്കത്തിലേക്ക് കടക്കും മുമ്പുള്ള സന്ദേശം. ‘ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല. ഒരു സമൂഹത്തിെൻറയോ രാഷ്ട്രത്തിെൻറയോ സ്വത്തല്ല. എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല.
ഭൂമിയുടെ ഗുണഭോക്താക്കൾ ആണ് നമ്മൾ. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യസ്ഥരാണ് നമ്മൾ -നല്ല തറവാട്ടുകാരണവരെ പോലെ’എന്ന മൂലധനത്തിലെ മാർക്സിെൻറ വാക്കുകളോടെയാണ് ഡയറി അവസാനിക്കുന്നത്. അതിന് ശേഷമാണ് സിയാറ്റിൽ മുപ്പെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.