തൃശൂർ: 20 നിർധന വിദ്യാർഥികളുടെ പഠന ചെലവ് ഏറ്റെടുത്ത് മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ പൂർവ വിദ്യാർഥികൾ. 1991 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മയാണ് മാതൃകാപരമായ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്.
സ്കൂളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 വിദ്യാർഥികളുടെ പഠനചെലവാണ് പൂർവ വിദ്യാർഥികൾ ഏറ്റെടുത്തത്. കൂടാതെ, മുക്കാട്ടുകര ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ ഒരു വർഷത്തെ പഠനചെലവുകളും ഈ കൂട്ടായ്മ നൽകും.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് മുക്കാട്ടുകര സ്കൂളിലേക്ക് സ്മാർട്ട്ഫോണും ധനസഹായവും ഇവർ കൈമാറിയിരുന്നു. കോവിഡ് മഹാമാരിയുടെ ദുരിത കാലത്ത് നന്മയുടെയും സ്നേഹത്തിന്‍റെയും നീർച്ചാലുകൾ വറ്റിയിട്ടില്ലെന്ന് ഈ പൂർവ വിദ്യാർഥി കൂട്ടായ്മ ലോകത്തിന് കാട്ടിത്തരുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന 125ഒാളം വരുന്ന സഹപാഠികൾ അഞ്ചു വർഷം കൂടുമ്പോൾ ഒത്തുചേരാറുണ്ട്. 1991 ബാച്ച് 30 വർഷം പൂർത്തിയാക്കിയതിന്‍റെ ഒാർമയായി സ്വാതന്ത്ര്യ ദിനത്തിൽ യൂട്യൂബ് വിഡിയോ കൂട്ടായ്മ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.