പേരാമ്പ്ര: രോഗം തളർത്തിയ മനോജിനും (47) കുടുംബത്തിനും ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ സഹായം വേണം. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡില്‍ അഞ്ചാം പീടിക തറമ്മല്‍ ഉരുച്ചാലില്‍ മീത്തല്‍ മനോജ് കഴിഞ്ഞ 12 വര്‍ഷമായി രോഗത്തോട് പൊരുതുകയാണ്.
പ്രമേഹവും വൃക്ക സംബന്ധമായ രോഗങ്ങളുമാണ് മനോജിനെ കിടപ്പിലാക്കിയത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മനോജ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍.
ആശുപത്രിയിലേക്ക് പോവുന്നതും മരുന്നുകള്‍ വാങ്ങുന്നതും നാട്ടുകാരുടെ സഹായങ്ങള്‍ കൊണ്ടാണ്. അഞ്ച് സെന്റ് ഭൂമിയിൽ അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ല. ലൈഫ് പദ്ധതിയില്‍ ലഭിച്ച ധനസഹായത്താല്‍ ഭാഗികമായി നിര്‍മിച്ച ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
മനോജ് വീട്ടില്‍ കിടപ്പിലായതിനാല്‍ ഭാര്യ ലതക്ക് തൊഴിലിനുപോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസ് പോലും ചെയ്യാന്‍ കഴിയാത്ത നിലയിലാണ് മനോജിന്റെ ആരോഗ്യം. നാട്ടുകാര്‍ ചേര്‍ന്ന് ഈ കുടുംബത്തെ സഹായിക്കാനായി കൂട്ടായ്മ രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ്.
സഹായ കമ്മിറ്റിയും മറ്റും നിലവില്‍ വരുന്നതുവരെ ചെലവും ചികിത്സയും എങ്ങനെ നടത്തും എന്ന ആശങ്കയിലാണ് കുടുംബം. ഈ ഒരവസ്ഥയില്‍ ഉദാരമതികളായ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് അത്യാവശ്യമാണ്. മേപ്പയ്യൂര്‍ കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ 40679101043853 (IFSC Code; KLGB 0040679) എന്ന അക്കൗണ്ട് നമ്പറിലേക്കോ മനോജന്റെ 9447201521 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയോ സഹായങ്ങള്‍ കൈമാറാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.