കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പെരിങ്ങത്തൂരിൽ വീണ്ടും സംഘർഷം. പുല്ലൂക്കരയിൽ മൻസൂറിെൻറ ഖബറടക്കത്തിന് ശേഷം രാത്രി എട്ടോടെയായിരുന്നു അക്രമം. ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മുസ്ലിം ലീഗ് പ്രവർത്തകർ സി.പി.എം ഓഫിസുകൾക്കും കടകൾക്കും നേരെ അക്രമം നടത്തുകയായിരുന്നു. പെരിങ്ങത്തൂർ ടൗണിലുള്ള സി.പി.എമ്മിെൻറ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾ തകർത്തു.
ഓഫിസുകളിലെ ഫർണിച്ചറുകൾ പുറത്തിട്ട് കത്തിച്ചു. ഏതാനും കടകൾക്ക് നേരെയും അക്രമമുണ്ടായി. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ അക്രമം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കൂടുതൽ പൊലീസും ആർ.പി.എഫും എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഒമ്പതോടെ പെരിങ്ങത്തൂർ ടൗണിൽനിന്നും പ്രവർത്തകർ പിൻവാങ്ങി.
പിന്നാലെ ഗുരുജി മുക്കിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. കീഴ്മാടം ബ്രാഞ്ച് കമ്മിറ്റി ഓഫിസും തകർത്തു. മുക്കിൽപീടിക സി.പി.എം ലോക്കൽ കമ്മിറ്റി, കൊച്ചിയങ്ങാടി ബ്രാഞ്ച് ഓഫിസുകൾക്ക് നേരെ കല്ലേറും ആക്രമണവും നടന്നു. സംഭവത്തെത്തുടർന്ന് പെരിങ്ങത്തൂരും പരിസര പ്രദേശങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. അക്രമം നടക്കുേമ്പാൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നെന്ന ആക്ഷേപവുമുണ്ട്.
നേരത്തേ പെരിങ്ങത്തൂർ ടൗണിലും അക്രമം അരങ്ങേറിയിരുന്നു. മൂന്ന് കടകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. സിറ്റി മാസ്, മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സിറ്റി മാക്സ്, ഫെറ എന്നീ കടകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. മൂന്നും മുസ്ലിം ലീഗ് അനുഭാവികളുടെ കടകളാണ്. കടകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെയും ആക്രമണമുണ്ടായി. മാതൃഭൂമി ന്യൂസ് വാർത്തസംഘത്തിന് നേരെയാണ് അക്രമമുണ്ടായത്. റിപ്പോർട്ടർ സി.കെ. വിജയനും െഡ്രെവറും കൈയേറ്റം ചെയ്യപ്പെട്ടു. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. വാർത്ത സംഘത്തിെൻറ വാഹനത്തിെൻറ ചില്ല് തകർത്തു. കാമറ കേടുവരുത്തുകയും ചെയ്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലത്തിൽ ബുധനാഴ്ച യു.ഡി.എഫ് ഹർത്താൽ ആചരിച്ചു.
കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (22) വെേട്ടറ്റു മരിച്ചത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അക്രമം. പുലർച്ചെയോടെയാണ് മരണപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.