മൻസൂർ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്​

കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന്​ കണ്ണൂർ സിറ്റി പൊലീസ്​ കമീഷണർ ആർ. ഇള​ങ്കോ​. ഡിവൈ.എസ്​.പി ഇസ്​മായിലി​െൻറ നേതൃത്വത്തിലുള്ള 15 അംഗ സംഘം വ്യാഴാഴ്​ച ​തന്നെ അന്വേഷണം ഏറ്റെടുക്കും.

അക്രമസംഭവങ്ങൾ തടയാനായി പൊലീസ്​ മുൻകരുതലെടുത്തിരുന്നു. കല്ലേറിൽ പൊലീസുകാർക്ക്​ പരിക്കേറ്റതായും രണ്ട്​ വാഹനങ്ങൾ തകർന്നതായും കമീഷണർ പറഞ്ഞു. സംഭവത്തിൽ മന്‍സൂറി​െൻറ അയല്‍വാസിയും സി.പി.എം പ്രവർത്തകനുമായ ഷിനോസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. പത്തിലധികം പേർ കൊലപാതകത്തിൽ ഉൾപ്പെട്ടതായാണ്​ വിവരം.

പൊലീസ്​ നടപടി ഏകപക്ഷീയമാണെന്നാരോപിച്ച്​ ജില്ല കലക്​ടർ കണ്ണൂരിൽ വിളിച്ചുചേർത്ത സമാധാനയോഗം​ യു.ഡി.എഫ്​ ബഹിഷ്​കരിച്ചിരുന്നു. പ്രാദേശികമായ സമാധാന ശ്രമങ്ങൾ തുടരുമെന്ന്​ കലക്​ടർ ടി.വി. സുഭാഷ്​ അറിയിച്ചു.

Tags:    
News Summary - Mansoor Murder Investigation to Crime Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.