ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്

മേലാറ്റൂർ (മലപ്പുറം): ചെമ്മാണിയോട് ഭാഗത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. മേലാറ്റൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന നിഹ്മത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച രാവിലെ 7.10ഓടെയാണ് സംഭവം. ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് പിറകോട്ടിറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ അറിയിച്ചതോടെ ചില യാത്രക്കാർ ചാടിയിറങ്ങി. ബാക്കിയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Many people including students were injured when the bus overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.