തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചട്ടങ്ങൾ പാലിക്കാതെ വിദേശയാത്രകൾ നടത്തിയതായി കസ്റ്റംസ് കണ്ടെത്തി. സർക്കാറിെൻറ അനുമതി പോലുമില്ലാതെ നടത്തിയ ചിലരുടെ യാത്രകൾ ദുരൂഹവുമാണ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിെൻറ അന്വേഷണത്തിലാണ് വിദേശയാത്രകളിലെ ചട്ടലംഘനം കസ്റ്റംസ് കണ്ടെത്തിയത്.
െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരാണ് കൂടുതൽ യാത്രകളും നടത്തിയത്. ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഇതിൽ ഉൾപ്പെടുന്നു. 15 തവണയാണ് ശിവശങ്കർ വിദേശയാത്ര നടത്തിയത്. ഇതിൽ പലതും സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു.
ചില ഉന്നത സിവിൽ സർവിസ് ഉദ്യോഗസ്ഥർ ഡിപ്ലോമാറ്റിക് പാസ്പോർട്ടിലല്ലാതെ ഔദ്യോഗിക യാത്ര നടത്തിയതായും കണ്ടെത്തി. 16 വർഷത്തിന് മുകളിൽ സർവിസുള്ള സിവിൽ സർവിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകളിൽ ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിക്കണമെന്നാണ് ചട്ടം.
പല ഉദ്യോഗസ്ഥരുെടയും യാത്രകൾ ഔദ്യോഗികമാണെന്നാണ് പറയുന്നതെങ്കിലും അവർക്കുള്ള യാത്രാെചലവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിച്ചതായി രേഖകളില്ല. വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ അനുവദിച്ചതിലും കൂടുതൽ വിദേശകറൻസിയും ഇന്ത്യൻ രൂപയും ഇവരിൽ പലരും കൈവശം െവച്ചതായും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചില ഉദ്യോഗസ്ഥരുെടയും ജനപ്രതിനിധികളുെടയും മൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ പോയെന്ന് ചിലർ വിശദീകരിക്കുേമ്പാൾ ഒൗദ്യോഗിക ആവശ്യത്തിനെന്നാണ് മറ്റുചിലരുടെ വാദം.
എന്നാൽ ഒൗദ്യോഗിക ആവശ്യം എന്തായിരുന്നു എന്നതിൽ വ്യക്തതയില്ല. വിദേശത്ത്നിന്ന് പാരിതോഷികങ്ങളും സൗജന്യങ്ങളും കൈപ്പറ്റിയാണ് പലരും മടങ്ങിയെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താനുള്ള നീക്കവും അേന്വഷണസംഘം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.