അഗളി: പിടിയിലായ മാവോവാദി ദീപക് കേരള -തമിഴ്നാട് അതിർത്തി ഗ്രാമമായ ദൂമന്നൂരിലെത ്തിയത് സ്വദേശമായ ഛത്തിസ്ഗഢിലേക്ക് രക്ഷപ്പെടാനെന്ന് സൂചന. രണ്ട് ആദിവാസികൾക്കൊപ് പമാണ് എത്തിയത്. എന്നാൽ, ശനിയാഴ്ച പുലർച്ചയോടെ തമിഴ്നാട് നക്സൽവിരുദ്ധ സേനയുടെ മുന്നിൽപ്പെട്ടു.
ചെറിയ ഏറ്റുമുട്ടലുണ്ടായതായും പൊലീസ് വെടിയുതിർത്ത് കീഴ്പ്പെടുത്തുകയായിരുന്നെന്നും പറയുന്നു. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഏറ്റുമുട്ടലിെൻറ ലക്ഷണങ്ങളുണ്ട്. വസ്ത്രത്തിൽ മണ്ണ് പുരണ്ടിരുന്നു. ഒരു കാൽ നീരുവെച്ച് വീങ്ങിയ നിലയിലും മറ്റേ കാൽ മുട്ടിനുതാഴെ ചോരയൊലിക്കുന്ന നിലയിലുമായിരുന്നു. പൊലീസ് വെടിയുതിർത്തതിനെ തുടർന്നാണ് ഇതെന്നാണ് സൂചന. ഒരു നാടൻ തോക്ക് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന ഊരുവാസികളെ മൊഴിയെടുത്ത് വിട്ടയച്ചു.
പിടിയിലായത് ദീപക് തന്നെയാെണന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ എഴുതിയതെന്നു കരുതുന്ന നോട്ട്ബുക്കുകൾ മേലേ മഞ്ചിക്കണ്ടിയിലെ ക്യാമ്പ് ഷെഡിൽനിന്ന് കണ്ടെടുത്തിരുന്നു. സംഘാംഗങ്ങൾക്ക് ആയുധപരിശീലനം നൽകിയത് ദീപകാണ്. ദീപകിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.