പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ നടന്നത് മാവോവാദികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയ െന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ. പൊലീസിൽ കീഴടങ്ങാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മാവേ ാവാദികളെ കൊലപ്പെടുത്തിയത്. വനത്തിൽ ഉണ്ടായിരുന്നവർ തണ്ടർബോൾട്ടിനെതിരെ വെടിവെപ്പ് നടത്തിയിട്ടില്ല. ആദിവാ സികളെ ഭീഷണിപ്പെടുത്തി മാവോവാദികളുള്ള സ്ഥലം കണ്ടുപിടിച്ച് തണ്ടർബോൾട്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന ും മുരുകൻ വെളിപ്പെടുത്തി.
അഗളിയിൽ നവനീത് ശർമ ഡി.വൈ.എസ്.പിയായിരുന്നപ്പോൾ മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ശ്രമം നടത്തിയിരുന്നു. ആദിവാസികളെ ദൂതൻമാരായി അയച്ച് ചർച്ച നടത്തുകയും ചെയ്തു. നിയമ സംരക്ഷണവും പുനരധിവാസവും നൽകാൻ തയാറാണെങ്കിൽ കീഴടങ്ങാമെന്ന് മാവോവാദികൾ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇദ്ദേഹം സ്ഥലം മാറിയതോടെ പൊലീസ് വകുപ്പിൽ നിന്നും സഹായം ലഭിച്ചില്ല. നിയമം സംരക്ഷിക്കേണ്ടവർ തന്നെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്നും മുരുകൻ ആരോപിച്ചു.
മഞ്ചിക്കണ്ടി ഊരിനടുത്ത് വനമേഖലയിൽ എത്തിയ മാവേവാദികളെ തണ്ടർബോൾട്ട് സംഘം
തമ്പ് വളഞ്ഞ് വെടിവെക്കുകയായിരുന്നുവെന്ന് ആദിവാസി മാതൃസംഘം നേതാവ് ശിവാനി ആരോപിച്ചു. അപ്രതീക്ഷതമായ സംഭവത്തിൽ ദുരൂഹതയുണ്ട്. കീഴടങ്ങാൻ തയാറായ സംഘമാണ് കൊലചെയ്യപ്പെട്ടത്. അവർ പൊലീസിനെതിരെ വെടിവെക്കുമെന്ന് കരുതുന്നില്ല. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യപ്രശ്നങ്ങളാൽ അവശനായിരുന്നു. കുഞ്ഞുള്ളതിനാൽ കീഴടങ്ങാൻ ശ്രീമതിയും ഭർത്താവും താൽപര്യപ്പെട്ടിരുന്നതായും ശിവാനി പറഞ്ഞു.
മാവോവാദികൾ ആദിവാസി ഊരുകളിലെത്തി ആക്രമണം നടത്തുകയോ ഉപദ്രവിക്കുകയോ ഭൂമി കയ്യേറുകയോ ചെയ്തിട്ടില്ല. ഡി.വൈ.എസ്.പി നവനീത് ശർമ ആദിവാസികൾ മുഖേന മാവോവാദികളുമായി നടത്തിയിരുന്നു. ഇതിെൻറയൊക്കെ ഫലമായാണ് മാവോവാദികൾ ആദിവാസി ഊരുകൾക്ക് സമീപം തമ്പടിച്ച് തുടങ്ങിയത്.
പൊലീസ് അവർക്ക് സംരക്ഷണവും പുനഃരധിവാസവും നൽകിയില്ല. തമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും ശിവാനി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.