കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറി മുമ്പിൽ ​കോൺഗ്രസ്​ എം.പി എം.കെ രാഘവനെ തടഞ്ഞപ്പോൾ 

കൊല്ലപ്പെട്ട മാവോവാദിയുടെ മൃതദേഹം കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു

കോഴിക്കോട്: പൊലീസ് വെടിവെച്ചു കൊന്ന മാവോയിസ്റ്റ് വേൽ മുരുകൻ്റെ മൃതദേഹം കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു. മൃതദേഹം കാണാനും വേൽമുരുകൻ്റെ ബന്ധുക്കളോട് സംസാരിക്കാനും എത്തിയ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ പ്രവീൺകുമാർ, എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻ്റ് യു. രാജീവൻ എന്നിവരെയാണ് മോർച്ചറിക്ക് സമീപം തടഞ്ഞത്. എന്തിനാണ് തടയുന്നതെന്ന നേതാക്കളുടെ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നതല്ലെന്ന് സിദ്ദീഖ് പറഞ്ഞു. എല്ലാം കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് എത്തിയ തങ്ങളെ പൊലീസ് അനാവശ്യമായി തടയുകയാണ് എന്നു സിദ്ദീഖ് ആരോപിച്ചു. പോലീസ് പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്നു.

പിന്നീട് സ്ഥലത്തെത്തിയ എം.കെ രാഘവൻ എം.പിയെയും പൊലീസ് തടഞ്ഞു. പുറത്തേക്ക് പോയ നേതാക്കൾ വേൽമുരുകൻ്റെ ബന്ധുക്കൾ എത്തിയ ശേഷം തിരിച്ചു വരുമെന്നറിയിച്ചു. അസി.കമീഷണർ അഷ്റഫിൻ്റെ നേതൃത്വത്തിലായിരുന്നു പൊലിസ് നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.