കോഴിക്കോട്: സംസ്ഥാനത്ത് മാവോവാദികളുമായി കൈകോർത്ത് ഇസ്ലാം മതസംഘടനകൾ രൂ പപ്പെടുത്തുന്ന പുതിയ രാഷ്ട്രീയ സമവാക്യം അപകടകരമായ കൂട്ടുകെട്ടാണെന്ന് സി.പി.എ ം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിെൻറ ഭാഗമായി നട ന്ന ‘മാവോയിസവും ഇസ്ലാമിസവും’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ് ലാമിക തീവ്രവാദ ശക്തികൾ ഹിന്ദുത്വ സംഘടനകൾക്ക് സഹായകരമായാണ് പ്രവർത്തിക്കുന് നത്. സി.പി.എമ്മിനെതിരെ ഇസ്ലാമോഫോബിയ ആരോപിക്കുന്നത് മതഭ്രാന്ത് മറച്ചുവെക്കാനാണ്. മാവോവാദികളുടെ മൂടുപട സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയും പോപുലർ ഫ്രണ്ടും. തീവ്രവാദികൾക്ക് മറയായാണ് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സി.ആർ.പി.പി എന്ന സംഘടന. ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കും മാവോവാദികൾക്കും ഒരുമിക്കാനുള്ള വേദിയാണത്. കോഴിക്കോട്ട് അറസ്റ്റിലായ അലനും താഹയും സി.പി.എമ്മിെൻറ മറവിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നും ജയരാജൻ കുറ്റപ്പെടുത്തി.
അതേസമയം, ഇസ്ലാംമത വിശ്വാസികൾക്ക് സംരക്ഷണ അമ്മാവന്മാരുടെ ആവശ്യമില്ലെന്ന് സി. ദാവൂദ് പറഞ്ഞു. മുസ്ലിം വിഭാഗത്തിെൻറ സംരക്ഷണം ആർക്കും പുറംകരാർ െകാടുത്തിട്ടില്ല. മാവോവാദികളുടെ കവർ ഓർഗനൈസേഷനാണ് ജമാഅത്തെ ഇസ്ലാമി എന്നുപറയുന്നവർ, അങ്ങനെയാണെങ്കിൽ മൗദൂദിയെ ചീത്തപറയുന്നത് അവസാനിപ്പിക്കണമെന്ന് ദാവൂദ് പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധത്തിന് ശേഷം ‘മാഷാ അല്ലാഹ്’ സ്റ്റിക്കർ കാറിൽ ഒട്ടിച്ചപോലെയാണ് ഇസ്ലാം-മാവോയിസ്റ്റ് ബന്ധം എന്നുപറയുന്നത്. സി.ആർ.പി.പി എന്നത് ഒരു തസ്കര സംഘടനയോ ഇന്നോവ കാറിൽ പോകുന്ന സംഘമോ അല്ല. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ഏതു ചെകുത്താൻ സംഘടന ഉണ്ടാക്കിയാലും സഹകരിക്കും.
വിവിധ രാഷ്ട്രീയ ധാരകളുമായി സഹകരിക്കും. അലൻ, താഹ വിഷയം വിവേചനപൂർവം എടുത്ത നടപടിയാണെന്നും മുസ്ലിം പേരുകളായതിനാലാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസത്തോടുള്ള ആകർഷണം കേവലമൊരു കൗതുകക്കാഴ്ച ആയാണ് ഇന്ത്യക്കാർ കാണുന്നതെന്നും അതിൽ കഴമ്പില്ലെന്നും കെ. വേണു പറഞ്ഞു. അഭിലാഷ് മോഹൻ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.