മാവോവാദികള്‍ ഉപയോഗിക്കുന്നത് വ്യാജ സിം കാര്‍ഡുകള്‍

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ താവളമാക്കിയ മാവോവാദികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് വ്യാജ വിലാസത്തിലെടുത്ത മൊബൈല്‍ സിം കാര്‍ഡുകള്‍. തമിഴ്നാട്ടിലെ സിം കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇവരുടെ ഫോണ്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടത്തൊനും കേരള പൊലീസിന് കഴിയുന്നില്ല. മാവോവാദി വക്താവ് അക്ബറാണെന്ന് സ്വയം പരിചയപ്പെടുത്തി മാധ്യമങ്ങളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നത് ഒരേ നമ്പറില്‍ നിന്നാണ്. ഈ സിം കാര്‍ഡിന്‍െറ വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്.

2010ലാണ് മാവോവാദികള്‍ക്കെതിരെയുള്ള ജില്ലയിലെ ആദ്യത്തെ കേസ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് മാധ്യമങ്ങളുമായി മാവോവാദികള്‍ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെടാന്‍ തുടങ്ങിയത്. സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് വഴി അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ വരെ ഇവര്‍ കൈമാറിത്തുടങ്ങി. സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ദളത്തിന്‍െറ പേരിലാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. മൊബൈല്‍ ഫോണ്‍ വഴി വിവരങ്ങളും വിളിച്ചറിയിക്കുന്നു. ഇവര്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ പോലെ പുറത്തുവിടുന്ന പേരുകളും വ്യാജമാണ്.

ഉള്‍ക്കാട്ടിലെ കോളനികളില്‍ വന്നുപോവുന്ന മാവോവാദികള്‍ തങ്ങളുടെ ആശയങ്ങള്‍ ആദിവാസികളുമായി പങ്ക് വെച്ചശേഷം കോളനികളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും ലഘുലേഖകള്‍ പതിച്ചാണ് മുമ്പ് ആശയപ്രചാരണം നടത്തിയിരുന്നത്. ഇത് വെളിച്ചം കാണുന്നതിന് മുമ്പ് തന്നെ പൊലീസത്തെി നശിപ്പിക്കാറുണ്ട്. ഇതോടെയാണ് പ്രചാരണത്തിനായി ഇവര്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അപ്പപ്പോള്‍ തന്നെ ഇവര്‍ അറിയുന്നുമുണ്ട്. ഇതിനായി സാമൂഹികമാധ്യമങ്ങളെ ഇവര്‍ ഉപയോഗിക്കുന്നു.

ഉള്‍ക്കാട്ടിലെ ചില കോളനികളില്‍ ഇവര്‍ക്ക് അനുയായികളെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രശ്നങ്ങളില്‍ മാവോവാദികള്‍ ഇടപെടുന്നുവെന്ന് പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോളനികളിലത്തെുന്ന മാവോവാദികള്‍ക്ക് അരിയും മറ്റു ഭക്ഷ്യസാധനങ്ങളും നല്‍കുന്നതിന് ആദിവാസികള്‍ മടി കാണിക്കുന്നുമില്ല.

 

Tags:    
News Summary - maoist kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.