അഗളി: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നതായി കാണിക്കാൻ പൊലീസും തണ്ടർബോൾട്ടും പുതുതായി കൃത്രിമ തെളിവുകൾ ഉണ്ടാക്കിയതായി ആരോപണം. വെള്ളിയാഴ്ച വെടിവെപ്പ് നടന്ന സ്ഥലം പരിേശാധിച്ച സി.പി.െഎ സംസ്ഥാന നേതാക്കളാണ് പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. നേരത്തേ ഒരുമരത്തിൽ മാത്രമേ വെടിയുണ്ടയുടെ പാട് കണ്ടിരുന്നുള്ളൂ. നിലവിൽ വെടിവെപ്പ് നടന്നിടത്തെ മരങ്ങളിലും മുളങ്കൂട്ടങ്ങളിലും വെടിയുണ്ട കടന്നുപോയി ചിതറിയ നിരവധി പാടുകളുണ്ട്. മുമ്പ് പ്രദേശവാസികൾ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ ഇവ കണ്ടിരുന്നില്ല. ഇത് പൊലീസ് പുതുതായി രൂപപ്പെടുത്തിയ കൃത്രിമ തെളിവുകളാണെന്നും ഇത് അതി ഗൗരവമായി കാണണമെന്നും സി.പി.ഐ നേതാക്കൾ പറഞ്ഞു.
പ്രദേശത്ത് വെടിയുണ്ടകൾ സൂക്ഷിക്കപ്പെട്ടതായി കാണുന്നില്ല. അടുപ്പുകല്ലുകളും ഷെഡും മാത്രമേ ഇവിടെയുള്ളൂ. കൊല്ലപ്പെട്ട മണിവാസകത്തിെൻറ രണ്ടുകാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഇയാൾ ആക്രമണത്തിനോ പ്രത്യാക്രമണത്തിനോ കഴിയുന്ന നിലയിലായിരുന്നില്ല. മണിവാസകം കൊല്ലപ്പെട്ടതായി പറയപ്പെടുന്ന രണ്ടാമത്തെ ദിവസം കാട്ടിൽനിന്ന് ഒരുവെടി മാത്രമാണ് വന്നത്. ഇത് മാേവാവാദികൾ വെച്ചതാണെന്ന് ഉറപ്പില്ല. െപാലീസ് ഭീകരതയാണ് അട്ടപ്പാടിയിലുണ്ടായെതന്ന് സി.പി.െഎ നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.