മാവോവാദി നേതാവ് രൂപേഷിന് ജാമ്യം

മഞ്ചേരി: മാവോവാദി നേതാവ് രൂപേഷിന് ജില്ല കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ജില്ല പൊലീസ് മേധാവിയുടെ അന ുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കരുത്, ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

എന്നാൽ, ജാമ്യവ്യവസ്ഥകൾ പാലിക്കാനാകാതെ രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് തിരികെപോയി. ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുള്ളതിനാൽ പുറത്തിറങ്ങാൻ സാധിക്കില്ല. 2016ൽ നിരോധിത സംഘടനയുടെ നോട്ടീസ് വിതരണം ചെയ്തെന്നാണ് കേസ്. കോഴിക്കോട് ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

Tags:    
News Summary - Maoist Rupeesh get Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.