ആലഞ്ചേരിക്കെതിരെ വ്യാജരേഖ: മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാ​ർ ജോ​ർ​ജ‌് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ കൂടി അറസ്റ് റിൽ. മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയിയാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വെച്ച് പിടിയിലായ വിഷ്ണുവിന െ കൊച്ചിയിൽ എത്തിച്ചു.

കേസിലെ മൂന്നാം പ്രതി ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിന്‍റെ അറസ്റ്റ ്. അന്വേഷണ സംഘം വിഷ്ണു റോയിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജരേഖ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ നൽകിയത് വിഷ്ണു റോയി ആണെന്ന് ആദിത്യൻ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള മൊഴി.

കേ​സി​ല്‍ ഫാ. ​പോ​ള്‍ തേ​ല​ക്കാ​ട്ടാ​ണ‌് ഒ​ന്നാം പ്ര​തി. ബി​ഷ​പ് ജേ​ക്ക​ബ‌് മ​ന​ത്തോ​ട​ത്ത‌്, ആ​ദി​ത്യ, ഫാ. ​ടോ​ണി ക​ല്ലൂ​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ‌് യ​ഥാ​ക്ര​മം ര​ണ്ടു​ മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ൾ. ഭൂ​മി ഇ​ട​പാ​ടി​ൽ മാ​ർ ആ​ല​ഞ്ചേ​രി​യു​ടെ പേ​രി​ൽ വ്യാ​ജ ബാ​ങ്ക‌് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ‌് കേ​സ‌്. അ​വ ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ട‌ി​ന‌് ഇ-​മെ​യി​ൽ വ​ഴി അ​യ​ച്ചു. ബി​ഷ​പ് ജേ​ക്ക​ബ‌് മ​ന​ത്തോ​ട​ത്ത‌് ഇ​വ സീ​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡി​ൽ അ​വ​ത​രി​പ്പി​ച്ചു.

ജനുവരി ഏഴിന്​ സീറോ മലബാർ സഭ ആസ്ഥാനത്ത് മെത്രാൻ സിനഡ് നടന്ന സമയത്ത്​ ആലഞ്ചേരി വ്യവസായിക്ക് കോടികൾ മറിച്ചു നൽകിയതി​​​​​െൻറ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആ​ല​േഞ്ചരി ആരോപണം നിഷേധിച്ചു.

തുടർന്ന്​ സഭ നടത്തിയ പരിശോധനയിൽ പോൾ തേലക്കാട്ട്​ കൊണ്ടു വന്ന രേഖകൾ വ്യാജമാണെന്ന്​ കണ്ടെത്തിയതായാണ്​ പറയുന്നത്​. വ്യാ​ജ​രേ​ഖ​യെ​ന്ന‌് ക​ണ്ടെ​ത്തി​യ​തോ​ടെ സി​ന​ഡിന്‍റെ നി​ർ​ദേ​ശ ​പ്ര​കാ​രം കേ​സ‌് ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Mar Alencherry Fake document case: One arrest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.