കൊച്ചി: അസത്യം കുറച്ചുകാലം പിടിച്ചു നിൽക്കുമെങ്കിലും സത്യം പ്രകാശിക്കുേമ്പാൾ അസത്യം അപ്രത്യക്ഷമാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നു ദിവസങ്ങളിലായി കെ.സി.ബി.സി ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ മിഷനറി സംഗമത്തിെൻറ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ദിനാള്‍ ആലഞ്ചേരി. ക്രിസ്തുവിെൻറ സാക്ഷിയും ലോകത്തിെൻറ ശുശ്രൂഷകയുമാണു സഭ. ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിെൻറയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിെൻറ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കര്‍ദിനാള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.