എറണാ​കുളം- അങ്കമാലി അതിരൂപതക്ക്​ തലവേദനയായി  പുതിയ ഭൂമിവിവാദം

കൊച്ചി: എറണാ​കുളം- അങ്കമാലി അതിരൂപത ഭൂമിയിടപാട്​ വിവാദത്തിന്​ അന്ത്യമായെന്ന്​ ആശ്വസിക്കുന്നതിനിടെ സഭാ അധികൃതർക്ക്​ തലവേദനയായി പുതിയ ആരോപണം. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി ത​​​െൻറ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്‌ട്രേഷൻ ചെയ്തുനല്‍കിയെന്ന് ആരോപിച്ച് ആർച്​ ഡയോസിയൻ മൂവ്​മ​​െൻറ്​ ​േഫാർ ട്രാൻസ്​പരൻസി (എ.എം.ടി) എന്ന അൽമായ സംഘടന രം​ഗ​ത്തെത്തി. 2016ല്‍ നടത്തിയ റീ രജിസ്‌ട്രേഷ​​​െൻറ രേഖകളും എ.എം.ടി പുറത്തുവിട്ടിട്ടുണ്ട്. നേര​േത്ത, സഭ ഭൂമിയിടപാട്​ വിവാദത്തിൽ കർദിനാളിനെതിരെ രംഗത്തുവന്ന വിശ്വാസികളുടെ കൂട്ടായ്​മയാണ്​ എ.എം.ടി. 

22,50,500 രൂപയുടെ ഇടപാടാണ് നടന്നതെന്ന് രേഖകളില്‍ ഉണ്ടെങ്കിലും തുക സഭയുടെ അക്കൗണ്ടില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. നേര​േത്ത, സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയുടെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നതെന്നും എ.എം.ടി ആക്ഷേപിക്കുന്നു. അതിരൂപതയുടെ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയത്.  വിഷയത്തില്‍ പരാതിയുമായി ​െപാലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

വീടുകള്‍ കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥ ഉണ്ടായിരി​േക്ക, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍പെട്ട മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ആരോപണം. കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തി​​​െൻറ കൈയില്‍ എത്തിയെന്നാണ് എ.എം.ടി ആരോപിക്കുന്നത്. അതിനിടെ, ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്​റ്റർ പ്രത്യക്ഷപ്പെട്ടു. ക്രിമിനല്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്​റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്. എറണാകുളത്തെ സ​​െൻറ്​ മേരീസ് ബസിലിക്ക അടക്കം പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരെ പോസ്​റ്റർ പതിച്ചിട്ടുണ്ട്. 


വാർത്ത അടിസ്ഥാനരഹിതമെന്ന്​ അതിരൂപത
കൊച്ചി: തൃക്കാക്കര കാർഡിനൽ നഗറിലെ ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച്​ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്​ എറണാകുളം-അങ്കമാലി അതിരൂപത വാർത്തക്കുറിപ്പിൽ അറിയിച്ചു​. 45 വർഷം മുമ്പ്​ കർദിനാൾ ജോസഫ്​ പാറേക്കാട്ടിലി​​​െൻറ നേതൃത്വത്തിൽ മുപ്പതോളം വീടുകൾ കാർഡിനൽ നഗറിൽ നിർമിച്ചിരുന്നു. അതിരൂപതയുടെ കീഴിലുള്ള കാർഡിനൽ സ്​കൂൾ, ഭാരതമാതാ കോളജ്​ എന്നിവിടങ്ങളിലെ ജീവനക്കാർക്ക്​ കുടുംബസമേതം താമസിക്കാനുള്ള ക്വാർ​േട്ടഴ്​സുകളായിരുന്നു ഇത്​​. ഭൂരിഭാഗം വീടുകളും അത്തരത്തിൽ ഉ​പ​േയാഗിച്ചു. ശേഷിച്ചവ വിൽക്കാൻ​ അതിരൂപത കച്ചേരി പത്രപരസ്യം നൽകി. സ്ഥലം സ്വീകരിക്കുന്നവർക്ക്​ പണം അടച്ചുതീരുന്ന മുറക്ക്​ അതിരൂപത പ്രൊക്യൂറേറ്റർ രജിസ്​ട്രേഷൻ ചെയ്​തു നൽകിയിരുന്നു. 

പരസ്യം കണ്ട്​ എത്തി സ്ഥലം വാങ്ങിയ ഫിലിപ്പോസ്​ ജോർജ്​ ആലഞ്ചേരി എന്നയാൾക്ക്​ മേജർ ആർച്​ ബിഷപ്​​ കർദിനാൾ ജോർജ്​ ആലഞ്ചേരിയുമായി ബന്ധമോ പരിചയമോ ഇല്ല. അന്ന്​ സ്ഥലത്തി​​​െൻറ രജിസ്​ട്രേഷൻ നടത്തിയിരുന്നില്ല. ഫിലിപ്പോസ്​ ജോർജ്​ ആ​ലഞ്ചേരി ത​​​െൻറ കാലശേഷം മക്കളിലൊരാളായ ജയിംസിന്​ സ്ഥലം നൽകി. ജയിംസി​​​െൻറ മരണശേഷം ഭാര്യക്കും മക്കൾക്കുമായി സ്​ഥലം രജിസ്​റ്റർ ചെയ്​തുകൊടുക്കാൻ​ അതിരൂപതയെ സമീപിച്ചിരുന്നു.

നാളുകൾക്ക്​ മുമ്പുനടന്ന ക്രയവിക്രയത്തിൽ അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ ത​​​െൻറ ജോലി നിർവഹിക്കുക മാത്രമാണ്​ ജോർജ്​ ആലഞ്ചേരി ചെയ്​തത്​. ഇതുസംബന്ധിച്ച​ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്​. പേരുകളിലെ സാമ്യം മറയാക്കി സത്യം അന്വേഷിക്കാതെ ബോധപൂർവം ഒരാളെ വ്യക്തിഹത്യ നടത്തുന്നത്​ തികച്ചും അപലപനീയമാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. 


 

Tags:    
News Summary - Mar Alencherry Syro Malabar Sabha Land Issue -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.