'മാർ ക്രിസോസ്റ്റം ചെയർ' എം.ജി. സർവകലാശാലയിൽ

കോട്ടയം: മാർത്തോമ സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലിത്തയുടെ പേരിൽ മഹാത്മ ഗാന്ധി സർവകലാശാലയിൽ 'മാർ ക്രിസോസ്റ്റം ചെയർ' സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കും. നിയമസഭയിൽ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ചെയർ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷാ മൂല്യങ്ങളെ എന്നും വിലമതിച്ച കേരളത്തിലെ എക്കാലത്തെയും മികച്ച വാഗ്മികളിലൊരാളായിരുന്നു മാർ ക്രിസോസ്റ്റം തിരുമേനി.

Tags:    
News Summary - ‘Mar Chrysostom Chair’ At MG university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.