കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊ ളിക്കാൻ അന്ത്യശാസനം നൽകിയ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നടപടി വേഗത്തിൽ പൂർത് തിയാക്കാനാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് അഡീഷനൽ ചീഫ് സെക്രട്ടറിക ്കുവേണ്ടി തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി സെക്രട്ടറി എൻ. സജുകുമാർ, എറണാകുളം കലക്ടർ, മര ട് നഗരസഭ സെക്രട്ടറി എന്നിവർക്ക് കത്തുനൽകി.
സുപ്രീംകോടതി പൊളിക്കാനാവശ്യപ്പെട ്ട നാല് ഫ്ലാറ്റിലെ താമസക്കാരെ കലക്ടറുടെ ഏകോപനത്തിൽ അടിയന്തരമായി ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക, കെട്ടിടം സുരക്ഷിതമായി പൊളിക്കാനുള്ള ഏജൻസികളെ കണ്ടെത്താൻ ടെൻഡർ ക്ഷണിക്കുക, നടപടികൾ പൂർത്തിയായശേഷം ഉത്തരവ് പാലിെച്ചന്ന് വ്യക്തമാക്കുന്ന കോംപ്ലിയൻസ് റിപ്പോർട്ട് ഈ മാസം 18നകം സർക്കാറിന് സമർപ്പിക്കുക എന്നീ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്.
നഗരസഭ സെക്രട്ടറിയാണ് ഉത്തരവ് നടപ്പാക്കാൻ ഉത്തരവാദപ്പെട്ടയാൾ. സെക്രട്ടറി നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകുക.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ എന്തുസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം ഉത്തരവ് പാലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും ശനിയാഴ്ച നൽകിയ കത്തിലുണ്ട്.
നെട്ടൂരിലെ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കാനാണ് േമയ് എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.
സർക്കാർ നടപ്പാക്കുമോ, നഗരസഭ നടപ്പാക്കുമോ എന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ ഉടൻ പൊളിച്ച് റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു. നാല് ഫ്ലാറ്റിലായി താമസിക്കുന്ന ഏകദേശം 350 കുടുംബങ്ങളാണ് ഇതോടെ ഇറങ്ങേണ്ടിവരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.