തിരുവനന്തപുരം: രാഷ്ട്രപതി തിരിച്ചയച്ചതിനെ തുടർന്ന് ഗവർണർ പിൻവലിക്കാൻ നിർദേശിച്ച മാരിടൈം ബോർഡ് ബില്ലിൽ ഭേദഗതി വരുത്തി അവതരിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. സംസ്ഥാന നിയമസഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിച്ചിരുന്ന കേരള മാരിടൈം ബിൽ പിൻവലിക്കണമെന്ന നിർേദശത്തോടെ ഗവർണർ തിരിച്ചയച്ചത് ശൂന്യവേളയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചിരുന്നു.
പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി മടക്കിയ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തിരിച്ചയച്ചത് സഭയില്‍ ചര്‍ച്ചയായി. ഗവർണറുടെ നടപടിയിൽ ഭരണഘടനാപ്രശ്നം ഉണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ, ഗവര്‍ണറുടേത് നിയമപരമായ നടപടിയാണെന്ന് മന്ത്രി എ.കെ. ബാലന് വിശദീകരിച്ചു. ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചതിനെക്കുറിച്ച് താന്‍ നിയമസഭയെ അറിയിക്കുക മാത്രമാണെന്നും അതിന്മേല് ചര്‍ച്ച പറ്റില്ലെന്നും സ്പീക്കറും വ്യക്തമാക്കി. ചെറുകിട തുറമുഖങ്ങളെ നിയന്ത്രിക്കാൻ 2014ൽ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്ലാണ് ഗവർണർ പിന്‍വലിക്കാൻ ആവശ്യപ്പെട്ടത്.
തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്പറേഷന് എന്നിവയെ സംയോജിപ്പിച്ച് മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനായിരുന്നു ബിൽ വിഭാവനം ചെയ്തത്. കേന്ദ്ര വിഷയങ്ങളായ തീരസംരക്ഷണം, തുറമുഖം എന്നിവ അടിസ്ഥാനമാക്കിയുള്ള ബിൽ ആയിരുന്നതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം വേണമായിരുന്നു. ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ബില്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. എന്നാൽ, കേന്ദ്ര നിയമത്തിലെ വകുപ്പുകൾക്ക് വിരുദ്ധവും ആവര്ത്തനവുമാണെന്ന് ചൂണ്ടിക്കാട്ടി പുനഃപരിശോധിക്കാൻ രാഷ്ട്രപതി തിരിച്ചയച്ചു. ഈ ബില്ലാണ് പിന്‍വലിക്കണമെന്ന നിർദേശത്തോടെ ഗവര്‍ണര്‍ സർക്കാറിന് മടക്കിനൽകിയത്.
ബിൽ പുനഃപരിശോധിക്കണമെന്നു മാത്രം രാഷ്ട്രപതി ആവശ്യപ്പെടുേമ്പാൾ പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിലെ സാേങ്കതികത്വത്തെ പ്രതിപക്ഷനേതാവ് ചോദ്യം ചെയ്തു. അതേസമയം, ബിൽ പിന്‍വലിക്കണമെന്ന് നിർദേശിക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ബാലന് ചൂണ്ടിക്കാട്ടി. നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണറുടെ നടപടി. ഇക്കാര്യം നിയമവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബാലൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.