കോട്ടയം: എം.ജി സർവകലാശാലയുടെ വിവാദ മാർക്കുദാനത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മോഡറേഷൻ ഇല്ലാതെ വിജയിച്ച രണ്ട് വിദ്യാർഥികളെയും മാർക്കുദാനത്തിലൂടെ വിജയിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനാണ് കൂട്ടനടപടി. ബി.ടെക് സെക്ഷെൻറ ചുമതലയുണ്ടായിരുന്ന രണ്ട് സെക്ഷൻ ഓഫിസർമാരെ സസ്പെൻഡ് ചെയ്യുകയും ജോയൻറ് രജിസ്ട്രാർ അടക്കം മൂന്നുപേരെ സ്ഥലം മാറ്റുകയും ചെയ്തു. അഞ്ച് മാർക്ക് അധികം നൽകിയതിലൂടെ 116 പേർ മാത്രമാണ് വിജയിച്ചതെന്നാണ് ഇപ്പോൾ സർവകലാശാല വിശദീകരണം.
െസക്ഷൻ ഓഫിസർമാരായ വി.കെ. അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവർക്കാണ് സസ്പെൻഷൻ. പരീക്ഷവിഭാഗം ജോയൻറ് രജിസ്ട്രാർ-2 ആഷിഖ് എം. കമാൽ, ഡെപ്യൂട്ടി രജിസ്ട്രാർ നസീമ ബീവി, അസി.രജിസ്ട്രാർ പി. പത്മകുമാർ എന്നിവർക്കാണ് െസക്ഷൻമാറ്റം. ആഷിഖ് എം. കമാലിനെ പരീക്ഷവിഭാഗം ജോയൻറ് രജിസ്ട്രാർ മൂന്നായിട്ടാണ് മാറ്റിയത്. ഇതേ ചുമതലയിലുണ്ടായിരുന്ന എൻ. ശ്രീലതയെ പകരം നിയമിച്ചു. നസീമ ബീവിയെ പരീക്ഷവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ ഒന്നായിട്ടാണ് മാറ്റിയത്. ഈ തസ്തികയിലുണ്ടായിരുന്ന എം. ഷാജി ഖാനാണ് പകരമെത്തുന്നത്. പത്മകുമാറിനെ അസി. രജിസ്ട്രാർ ഒമ്പതാക്കി. ഇവിടെനിന്ന് നിമ്മി ലൂയിസിനെ പകരം നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്താൻ പരീക്ഷ കൺട്രാളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകളെല്ലാം പരിശോധിച്ച് ജനുവരി നാലിനകം റിപ്പോർട്ട് നൽകണമെന്ന് രജിസ്ട്രാർ ഡോ.കെ. സാബുകുട്ടൻ ഉത്തരവിട്ടു.
മോഡറേഷനിലൂടെ 118 പേർ വിജയിച്ചെന്നായിരുന്നു സർവകലാശാല അറിയിച്ചത്. ഇവരുെട ബിരുദം റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയും ഇവരുെട പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, രണ്ട് വിദ്യാർഥികൾ പരാതിയുമായി സർവകലാശാലയെ സമീപിക്കുകയായിരുന്നു. ഇതിലൊരാൾ റീ വാല്യുവേഷനിലൂടെ 2018 േമയിൽ വിജയിച്ചിരുന്നു. മറ്റൊരാൾ മോഡറേഷനിലൂടെ അല്ലാതെ വിജയിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി.
ചാൻസലർ-സർക്കാർ എന്നിവർക്ക് നൽകിയ റിപ്പോർട്ടുകളിലും സിൻഡിക്കേറ്റ് തീരുമാനം, പരീക്ഷഫലം റദ്ദാക്കിയ വിജ്ഞാപനം എന്നീ രേഖകളിലും തിരുത്തലുകൾ വരുത്തുമെന്നും സർവകലാശാല അറിയിച്ചു. അതേസമയം, അതിവേഗത്തിൽ കണക്ക് നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൂറുകണക്കിന് രേഖകൾ പരിശോധിക്കേണ്ടിവെന്നന്നും ഇതിനിടെ സംഭവിച്ച പിഴവാണെന്നും 116 പേർക്ക് മാത്രമാണ് മെമ്മോ അയച്ചതെന്നും ജീവനക്കാരുടെ സംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.