കോട്ടയം: മാർക്കുദാനം റദ്ദാക്കാൻ എം.ജി സര്‍വകലാശാല സിൻഡിക്കേറ്റ് എടുത്ത തീരുമാന വും ഇതിന് പുറത്തിറക്കിയ ഉത്തരവും പുതിയ വിവാദത്തിലേക്ക്. സർവകലാശാല വഴിവിട്ട് ന ൽകിയ മാർക്കുദാനത്തിലൂടെ വിജയിച്ചവരുടെ ബിരുദം ഒരുകാരണവശാലും നഷ്ടമാകാത്തവ ിധമുള്ള ഉത്തരവാണ് കഴിഞ്ഞമാസം 24ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന് ശേഷം പുറത്തി റക്കിയത്.
ഇതിന് പിന്നിൽ സിൻഡിക്കേറ്റും മാർക്കുദാനം ലഭിച്ചവരും തമ്മിൽ ഒത്തുക ളിച്ചെന്ന ആരോപണവും പുറത്തുവന്നു.
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഇറക്കിയ ഉത്തരവ് അനധികൃതമായി മാർക്ക് ലഭിച്ചവരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നു. അക്കാദമിക് കൗൺസിൽ വിളിക്കാതെയും ചാൻസലർ കൂടിയായ ഗവർണറുടെ അനുമതി ഇല്ലാതെയും ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്നിരിെക്ക ഇതെല്ലാം കാറ്റിൽപറത്തി സിൻഡിക്കേറ്റ് ധിറുതിപിടിച്ച് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥർക്കിടയിലും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. ഉത്തരവിെൻറ ആധികാരികതയും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് ചാൻസലറുടെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. മാർക്കുദാനം റദ്ദാക്കിയ ഉത്തരവ് പുറത്തുവന്ന് ഒരുമാസമായിട്ടും തുടർനടപടികളും ഉണ്ടായിട്ടില്ല. ചാൻസലറുടെ അനുമതി കിട്ടാത്തതാണ് ഇതിന് കാരണമെന്നാണ് സൂചന.
മാർക്ക്ദാന വിവാദം: ഗവർണർ വി.സിമാരുടെ യോഗം വിളിക്കും
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാന്‍സലര്‍മാരുടെ അടിയന്തര യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊച്ചിയിലായിരിക്കും യോഗം. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.ജി സർവകലാശാല മാര്‍ക്ക് ദാനം റദ്ദാക്കിയതായി അറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും.
സിന്‍ഡിക്കേറ്റ് അധികാരപരിധിക്കപ്പുറം പ്രവര്‍ത്തിച്ചെന്ന് മനസ്സിലാക്കി സ്വയം തെറ്റ് തിരുത്തിയിട്ടുണ്ട്. മാര്‍ക്ക് തട്ടിപ്പ് കേസില്‍ കര്‍ശന നടപടി എടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണ്. അത് നിലനിർത്താനുള്ള ഉത്തരവാദിത്തം വൈസ് ചാൻസലർമാർക്കുൾപ്പെടെ എല്ലാവർക്കുമുണ്ടെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.