തിരുവനന്തപുരം: എം.ജി, കേരള സർവകലാശാലകളിൽ മോഡറേഷൻ, മാർക്ക് തട്ടിപ്പ് വിവാദങ്ങളിൽ ജയം അസാധുവാക്കിയ സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും വിശദാംശങ്ങൾ നോർക്ക റൂട്ട്സ് ആവശ്യപ്പെട്ടു. റദ്ദാക്കിയ മാർക്ക്ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കാനാണ് കേരള, എം.ജി പരീക്ഷ കൺട്രോളർമാർക്ക് കത്തയച്ചത്. വിദേശത്ത് ജോലിക്കുപോകുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യെപ്പടുത്താൻ കേന്ദ്രം അധികാരപ്പെടുത്തിയ ഏജൻസി എന്ന നിലയിലാണ് നോർക്ക റൂട്ട്സ് ഇടപെടൽ.
എം.ജിയിൽ വിവാദ മോഡറേഷനിലൂടെ ബി.ടെക് ജയിപ്പിച്ച 123 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതായും കേരളയിൽ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റർ രീതിയിലുള്ള ബിരുദ പരീക്ഷ എഴുതിയവരിൽ 727 പേരുടെ മാർക്കുകളിൽ തിരുത്തൽ വന്നതായും 390 പേർക്ക് നൽകിയ മാർക്ക്ലിസ്റ്റ് അസാധുവാക്കിയതായും സർവകലാശാലകൾ പ്രഖ്യാപിച്ചിരുന്നു. റദ്ദാക്കിയ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ലഭ്യമായില്ലെങ്കിൽ സാക്ഷ്യപ്പെടുത്തൽ ജോലികൾ നോർക്ക റൂട്ട്സിന് നിർത്തിവെക്കേണ്ടിവരും. ഇത് വിദേശത്ത് പോകുന്നവരെ ബാധിക്കും.
എം.ജി സർവകലാശാല സിൻഡിക്കേറ്റിെൻറ വിവാദ മോഡറേഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റാണ് തീരുമാനിച്ചത്. എന്നാൽ, ഡിഗ്രികൾ പിൻവലിക്കാൻ ഗവർണർേക്ക അധികാരമുള്ളൂവെന്നിരിക്കെ സർവകലാശാല തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചതും ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിദ്യാർഥികളിൽനിന്ന് മടക്കി വാങ്ങാൻ നോട്ടീസ് നൽകിയതും വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കാനാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.