കോഴിക്കോട്: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ പിന്തുണക്കാനുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇ.കെ. വിഭാഗം സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്‍ലിമിനേയും ക്രിസ്ത്യാനിയേയും തമ്മിൽ തല്ലിക്കുകയും ഫാഷിസത്തിന് മലയാളി മണ്ണിൽ കഞ്ഞി വെക്കുകയും ചെയ്യുന്ന മറുനാടന്റെ വെറുപ്പിന്റെ കടക്ക് കാവൽ നിൽക്കാൻ കെ. സുധാകരൻ ശ്രമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
‘സി.പി.എമ്മിനോട് വിയോജിക്കുകയും നിലപാടുകളെ ചെറുക്കുകയും ചെയ്യുന്നത് ഇത്തരം മതവിദ്വേഷികൾക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാർ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല. അയാൾക്ക് സംരക്ഷണം കൊടുക്കാൻ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുണ്ടിവിടെ. അവർക്ക് അടുക്കളപ്പണി ചെയ്യുകയായിരുന്നു ഇയാൾ ഇക്കാലമത്രയും. സ്വന്തം അണികളുടെ പോലും പിന്തുണ നേടാതെ കോൺഗ്രസ്സ് നേതൃത്വം എന്തിന് ഈ കടന്നൽ കൂട്ടിൽ തല വെക്കുന്നു? വലിയൊരു തിരിച്ച് വരവ് ദേശീയ തലത്തിൽ തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് വെറുപ്പിൻ്റേയും വർഗ്ഗീയതയുടേയും ഇത്തരം ആഭാസകരെ കേരളത്തിൽ പിന്തുണക്കുന്നത് ശരിയല്ല’ -നാസർ ഫൈസി ചൂണ്ടിക്കാട്ടി.
അപരനാടൻ യുടൂബറെ സംരക്ഷിട്ട് കോൺഗ്രസ്സിന് എന്ത് കിട്ടാൻ? -നാസർ ഫൈസി കൂടത്തായി
മത സ്പർദ്ധ വളർത്തുന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന "അപരനാടൻ ''യു ടുബർ, മുസ്‍ലിമിനേയും ക്രിസ്ത്യാനിയേയും തമ്മിൽ തല്ലിക്കുന്ന വെറുപ്പിൻ്റെ ഗവേഷകൻ, സെക്സ് ടൂറിസത്തിൽ പോയി ആനന്ദം കണ്ടെത്തിയ ആളാണ് രാഹുൽ ഗാന്ധി എന്ന് അവതരിപ്പിച്ച മറുനാടൻ, കോൺഗ്രസിൻറെ മുഖ്യശത്രുവായ ഇന്ത്യൻ ഫാഷിസത്തിന് മലയാളി മണ്ണിൽ കഞ്ഞി വെക്കുന്നയാൾ... എന്നിട്ടും എന്തേ അയാളുടെ വെറുപ്പിന്റെറെ കടക്ക് കാവൽ നിൽക്കാൻ ബഹു: കെ.സുധാകരൻ ശ്രമിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
സി.പി.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികൾക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാർ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല. അയാൾക്ക് സംരക്ഷണം കൊടുക്കാൻ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുണ്ടിവിടെ. അവർക്ക് അടുക്കളപ്പണി ചെയ്യുകയായിരുന്നു ഇയാൾ ഇക്കാലമത്രയും.
സ്വന്തം അണികളുടെ പോലും പിന്തുണ നേടാതെ കോൺഗ്രസ്സ് നേതൃത്വം എന്തിന് ഈ കടന്നൽ കൂട്ടിൽ തല വെക്കുന്നു?.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര വിശ്വാസികൾക്ക് ഏറെ പ്രതീക്ഷയുള്ളത് കോൺഗ്രസിലാണ്. ഇൻസെക്യൂരിറ്റി ഫീൽ ചെയ്യുന്ന ന്യൂനപക്ഷത്തിന് സംരക്ഷണം ലഭിക്കേണ്ടതും അവിടെയാണ്. വലിയൊരു തിരിച്ച് വരവ് ദേശീയ തലത്തിൽ തന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് വെറുപ്പിൻ്റേയും വർഗ്ഗീയതയുടേയും ഇത്തരം ആഭാസകരെ കേരളത്തിൽ പിന്തുണക്കുന്നത് ശരിയല്ല. മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും സംരക്ഷണം കൊടുക്കാം, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണ പരിധിയിലും അത് പെടാം. ഒരു മാധ്യമപ്രവർത്തനത്തിന്റെയും പരിധിയിൽപ്പെടാത്ത കേവലം ഒരു യൂ ടുബ് അക്കൗണ്ട് മാത്രമായ മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോൺഗ്രസിനില്ലെന്നിരിക്കെ രാഷ്ട്രീയമായി ഒരു ബെനിഫിറ്റും കിട്ടാത്ത കാര്യമാണ് കെ.പി.സി.സി നേതൃത്വം ചെയ്യുന്നത്.
ഒരു അപേക്ഷയുണ്ട്:
ദയവ് ചെയ്ത് ഈ മതേതര ചേരിയെ തകർക്കരുത്! സുധാകർ ജീ അങ്ങയുടെ പ്രതീക്ഷയിലും മങ്ങലേൽപ്പിക്കരുത്!
നാസർ ഫൈസി കൂടത്തായി
8/7/23
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.