തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ എസ്.എൻ.സി ലാവലിൻ കമ്പനി ഡയറ ക്ടർ ഉൾപ്പെടെയുള്ള നാലംഗ സംഘം തിരുവനന്തപുരത്ത് രഹസ്യചർച്ചക്കെത്തിയെന്ന് പ്ര തിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസ് പ രിപാടിയിലാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. മാർച്ച് 23 മുതൽ 27 വരെ തിരുവനന്തപുര ം താജ് വിവാന്തയിൽ തങ്ങിയ സംഘം മുഖ്യമന്ത്രി, ധനമന്ത്രി, കെ.എം. എബ്രഹാം എന്നിവരുമായി ചർ ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രി തുറന്നുപറയണം. ചർച്ചക്ക് നേതൃത്വം നൽകിയ ഏറീസ് സീഗൽ ലാവലിൻ കമ്പനിയുടെ ഡയറക്ടർ ആണെന്നത് സർക്കാർവാദത്തെ പൊളിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സി.ഡി.പി.ക്യുവുമായാണ് ഇടപാടെങ്കിൽ ലാവലിൻ കമ്പനിയുടെ ഡയറക്ടർ എന്തിനാണ് ചർച്ചക്ക് എത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
9.8ശതമാനം പലിശക്കാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്ന പലിശക്കാണ് കിഫ്ബി ബോണ്ടിറക്കിയത്. പ്രതിവർഷം 209 കോടി രൂപ വീതം 25 വർഷത്തേക്ക് 5224.50 കോടി രൂപയാണ് പലിശയായി സംസ്ഥാനം നൽകേണ്ടത്. വാങ്ങുന്ന 2150 കോടിയും ചേർത്ത് മൊത്തം 7374.50 കോടി രൂപയാണ് തിരിച്ചടക്കേണ്ടത്. വരുംതലമുറയെ കടക്കെണിയിലാക്കുന്ന ഗുരുതര െതറ്റാണ് സർക്കാർ ചെയ്യുന്നത്. ലാവലിൻ കമ്പനിയുമായി നേരിട്ട് ബന്ധമുള്ള സി.ഡി.പി.ക്യു ബോണ്ട് വാങ്ങിയതിൽ ഗുരുതരഅഴിമതിയും ക്രമക്കേടും ദുരൂഹതയും നിലനിൽക്കുന്നു. ലാവലിൻ മസാലയാണ് ഇടപാടിൽ മണക്കുന്നത്. മുമ്പ് ചെയ്ത സേവനങ്ങൾക്കുള്ള ഉപകാരസ്മരണയാകാം ലാവലിൻ കമ്പനിയെ വീണ്ടും സഹായിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്– ചെന്നിത്തല പറഞ്ഞു.
ഇടപാട് ദുരൂഹമെന്ന് ബെന്നി ബഹനാൻ; കരാറിന് ബാധകമാവുക ലണ്ടൻ നിയമം
കൊച്ചി: മസാല ബോണ്ട് വിവാദത്തിൽ സർക്കാർ ഇടപാടുകൾ ദുരൂഹമെന്ന് യു.ഡി.എഫ്. മാർച്ച് 21ന് ലണ്ടനിലാണ് കരാർ ഒപ്പിട്ടത്. ലണ്ടനിലെ നിയമമാണ് കരാറിന് ബാധകമാവുക. ഭാവിയിൽ എന്തെങ്കിലും തർക്കമോ പരാതിയോ ഉണ്ടായാൽ ലണ്ടനിലെ നിയമം അനുസരിച്ച് മാത്രമേ നിയമനടപടി സാധ്യമാകൂ. ഇക്കാര്യങ്ങൾ കാബിനറ്റ് ചർച്ച ചെയ്തിരുന്നോയെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വെളിപ്പെടുത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. ലാവലിൻ കരാറിലും കാനഡയിലെ നിയമമാണ് ബാധകമെന്ന നിബന്ധന ഉണ്ടായിരുന്നു. കാനഡയിലെ ഒൻറാറിയോ പ്രവിശ്യയിലെ നിയമം ആയിരുന്നു ലാവലിൻ കരാറിന് ബാധകം. അന്ന് ധനസെക്രട്ടറി ആയിരുന്ന വരദാചാരി ഇതിനെ ശ്കതമായി എതിർത്തിരുന്നു. ലാവലിൻ മാതൃകയിൽതന്നെയാണ് മസാല ബോണ്ടുമായി ബന്ധപ്പെട്ട കരാറും ഒപ്പിട്ടിരിക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞാണോ ഇക്കാര്യം നടന്നതെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന് ബെന്നി ബഹനാൻ പ്രസ്താവനയിൽ പറഞ്ഞു.
വിവാദത്തിന് പ്രതിപക്ഷവും ബി.ജെ.പിയും കൈകോർക്കുന്നു –കോടിയേരി
കോട്ടയം: മസാല ബോണ്ട് വിവാദമാക്കാൻ പ്രതിപക്ഷവും ബി.ജെ.പിയും കൈകോർത്തിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തിെൻറ വികസനം തടയുകയാണ് അവരുടെ ലക്ഷ്യം. ഇടതു സർക്കാറിനെതിരായ നീക്കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പിയും ഒന്നിച്ചെന്നും അേദ്ദഹം കോട്ടയത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കൃത്യമായ മാനദണ്ഡം പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. നടപടി സുതാര്യവും. വിവിധതലങ്ങളിൽ പരിേശാധന നടത്തിയ ശേഷമാണ് നടപടി പൂർത്തിയാക്കിയത്. സംസ്ഥാനത്തിെൻറ വികസനത്തിനു ഫണ്ട് ലഭ്യമാക്കാനുള്ള വിവിധ പരിപാടികളിലൊന്നാണ് മസാല ബോണ്ട്. ഇതിനു നിയമപരമായ നടപടിക്രമങ്ങളുണ്ട്. വയനാട്ടിൽ മുസ്ലിംലീഗ് ഉപയോഗിച്ചത് പാകിസ്താൻ പതാകയാണെന്ന ബി.ജെ.പി ആരോപണത്തിന് മറുപടി നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇതുവരെ തയാറായിട്ടില്ല. മുസ്ലിം സമുദായത്തിൽപെട്ട കോൺഗ്രസ് നേതാക്കൾക്ക് ഉത്തരേന്ത്യയിൽ സീറ്റ് നൽകാതിരുന്നത് എന്തുകൊണ്ടാെണന്നും കോൺഗ്രസ് വ്യക്തമാക്കണം. ലീഗിെൻറ കൊടിയുടെ കാര്യം പറയാൻ സംസ്ഥാന നേതാക്കൾക്കും മടിയാണ് -കോടിയേരി പരിഹസിച്ചു. മുൻ എം.എൽ.എ കെ.ജെ. തോമസ്, വൈക്കം വിശ്വൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.